UPDATES

വൈറല്‍

യുദ്ധഭൂമിയിലെ വിവാഹ ആഘോഷം; 30 സിറിയന്‍ സൈനികരുടെ കല്യാണം/ വീഡിയോ

യുദ്ധത്തില്‍ പങ്കെടുക്കുന്ന ഈ സിറിയന്‍ സൈനികരുടെ കരങ്ങളില്‍ ഇത്തവണ ഉണ്ടായിരുന്നത് തോക്കുകളാല്ലായിരുന്നു ഇവരുടെ ഭാവിവധുവിന്റെ കരങ്ങളായിരുന്നു

ബോംബുകളും ഷെല്ലുകളും വര്‍ഷിക്കുന്നതിനിടയില്‍ ഒരു വിവാഹം. ഒന്നല്ല മുപ്പത്ത് ദമ്പതികളുടെ വിവാഹം. സിറിയയിലെ യുദ്ധഭൂമികളിലൊന്നായ ആലപ്പോ നഗരത്തിലായിരുന്നു ഈ വിവാഹങ്ങള്‍ നടന്നത്. യുദ്ധത്തില്‍ പങ്കെടുക്കുന്ന ഈ സിറിയന്‍ സൈനികരുടെ കരങ്ങളില്‍ ഇത്തവണ ഉണ്ടായിരുന്നത് തോക്കുകളാല്ലായിരുന്നു ഇവരുടെ ഭാവിവധുവിന്റെ കരങ്ങളായിരുന്നു. നിരത്തിലൂടെ സൈനികര്‍ ഇവരുടെ കരം പകര്‍ന്ന് വിവാഹ വേദിയിലേക്ക് നടക്കുമ്പോള്‍ അകമ്പടി സേവിച്ചത് സൈനിക വാഹനങ്ങളായിരുന്നു. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരും വിവാഹത്തിന്റെ ആഘോഷത്തിന് പങ്കെടുക്കാനായി എത്തിയിരുന്നു. യുദ്ധഭൂമിയിലെ ഈ വിവാഹ ആഘോഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോ കാണാം:

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍