UPDATES

ഞാന്‍ എന്‍റെ തൊലിയെ സ്നേഹിക്കുന്നു; സൌന്ദര്യ വര്‍ദ്ധക ലേപനങ്ങളെ പൊളിച്ചടുക്കി പെണ്‍കുട്ടികള്‍

അഴിമുഖം പ്രതിനിധി

നിങ്ങളുടെ സൌന്ദര്യത്തെ തീരുമാനിക്കുന്നത് എന്താണ്? തൊലിയുടെ നിറമാണോ? ആണെന്നാണ് പൊതുസമൂഹവും സൌന്ദര്യ വര്‍ദ്ധക ലേപന വ്യവസായ വക്താക്കളും പറയുന്നത്. അവര്‍ തങ്ങളുടെ പരസ്യങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പിക്കാന്‍ ശ്രമിക്കുന്നതും അതാണ്. എന്നാല്‍ അതിനെ പൊളിച്ചടുക്കുകയാണ് ഒരു കൂട്ടം പെണ്‍കുട്ടികള്‍. 

പെണ്‍കുട്ടികളുടെ സൌന്ദര്യത്തെ ത്വക്കിന്റെ നിറവുമായി ബന്ധിപ്പിക്കുന്ന മണ്ടന്‍ സിദ്ധാന്തങ്ങളെ ചോദ്യം ചെയ്യുന്ന EmbraceYourColour എന്ന ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. എങ്ങനെയാണ് ഫെയര്‍നെസ്സ് ക്രീം ഇന്‍ഡസ്ട്രി നമ്മുടെ ഭയത്തെയും അപകര്‍ഷതാ ബോധത്തെയും ചൂഷണം ചെയ്യുന്നതെന്ന് പറയുകയാണ് ഈ പെണ്‍കുട്ടികള്‍. അതിനെ ഞങ്ങള്‍ വകവെച്ചു കൊടുക്കില്ലെന്നും.

‘ഞാന്‍ എന്റെ തൊലിയെ സ്നേഹിക്കുന്നു.’ പുഞ്ചിരിച്ചുകൊണ്ട് ഇതിലെ ഒരു പെണ്‍കുട്ടി പറയുന്നു. മറ്റൊരു പെണ്‍കുട്ടി പറയുന്നതു ‘ഇതെന്റെ അമ്മ എനിക്കു തന്നതാണ്’ എന്നാണ്. അതുകൊണ്ട് തന്നെ ഇത് നൈസര്‍ഗ്ഗികമാണ്. തങ്ങളുടെ ഇരുണ്ട നിറത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ അവര്‍ ആരും ലജ്ജിക്കുന്നില്ല. പുഞ്ചിരിച്ചുകൊണ്ടും ആത്മവിശ്വാസത്തോടെയുമാണ് അവര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

പ്രശസ്ത നടിയും സംവിധായികയും സാമൂഹ്യ പ്രവര്‍ത്തകയുമായ നന്ദിതാ ദാസ് ഇരുണ്ട നിറമുള്ള സ്ത്രീകളെ ആഘോഷിച്ച ഡാര്‍ക്ക് ഈസ് ബ്യൂട്ടിഫുള്‍ എന്ന ക്യാമ്പയിനില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. 

ക്രിയേറ്റീവ് ഏജന്‍സിയായ JNTAയും മഹാരാഷ്ട്രയിലെ ക്രാന്തി എന്ന NGOയുമാണ് ഈ വീഡിയോ തയ്യാറാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍