UPDATES

വൈറല്‍

“തിരഞ്ഞെടുപ്പാണ് വരുന്നത്, തിരഞ്ഞെടുപ്പ്”, പോയ 2000 രൂപ നോട്ടുകള്‍ തിരിച്ചുവന്നേക്കില്ല

“2000 രൂപ നോട്ടിലൂടെ പ്രധാനമന്ത്രി മോദി പൂഴ്ത്തിവയ്പ് സുഗമമാക്കിയിരിക്കുന്നു. ഇതും മോദിണോമിക്‌സിന്റെ ഭാഗമായിരിക്കും അല്ലേ?”

“ബാങ്കുകള്‍ പറയുന്നു, 2000 രൂപ നോട്ടുകള്‍ തിരിച്ചുവരുന്നില്ല എന്ന്. കര്‍ണാടകയില്‍ അടുത്ത മാസം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. ആറ് മാസത്തിനുള്ളില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കും. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാന്‍ പോകുന്നു. രാഷ്ട്രീയക്കാര്‍ക്ക് പണം വേണം. 2000 രൂപ നോട്ടിലൂടെ പ്രധാനമന്ത്രി മോദി പൂഴ്ത്തിവയ്പ് സുഗമമാക്കിയിരിക്കുന്നു. ഇതും മോദിണോമിക്‌സിന്റെ ഭാഗമായിരിക്കും അല്ലേ?” – പ്രമുഖ മാധ്യമപ്രവര്‍ത്തകനും കാരവാന്‍ മാഗസിന്‍ എക്സിക്യൂട്ടീവ് എഡിറ്ററുമായ വിനോദ് കെ ജോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ എടിഎമ്മുകള്‍ പണമില്ലാതെ കാലി ആയിരിക്കുന്നത് സംബന്ധിച്ച് വ്യാപക പരാതികളാണ് വരുന്നത്.

വിനോദ് കെ ജോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

Elections Dr Watson, elections!

Banks say 2000-rupee notes are not coming back.

General election in a year + 3 state elections in three crucial North Indian states (Madhya Pradesh, Rajasthan, and Chattisgarh) in 6 months + another state poll next month in the south (Karnataka), money is in demand for political class. Prime Minister Modi with 2k notes has made hoarding easier than ever.

Perhaps this is part of Modinomics?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍