UPDATES

വൈറല്‍

ഇതാണ് മനുഷ്യത്വം, ഏറ്റവും വലിയ മഹത്വം, ഈ അമ്മമാരുടെ കാല്‍ തൊട്ടുവന്ദിക്കുന്നു

വൃദ്ധ സദനത്തിന്റെ അന്തേവാസികള്‍ സ്വരൂപിച്ച 40000 രൂപ ഏറ്റുവാങ്ങിയ ശേഷമായിരുന്നു കുറിപ്പ്.

വൃദ്ധസദനത്തിലെ അന്തേവാസികളാണ് അവര്‍, അച്ചാറുണ്ടാക്കിയും, ചവിട്ടിയുണ്ടാക്കിയും ആ വയോജനങ്ങള്‍ ഉണ്ടാക്കിയ ചെറിയ സമ്പാദ്യത്തില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ഒരു പങ്ക് ഏറ്റുവങ്ങിയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍ തൃശ്ശുര്‍ രാമ വര്‍മപുരം വൃദ്ധസദനത്തിന്റെ സന്ദര്‍ശന ശേഷം കുറിച്ച വാക്കകളാണിവ. വൃദ്ധസദനത്തിന്റെ അന്തേവാസികള്‍ സ്വരൂപിച്ച 40000 രൂപ ഏറ്റുവാങ്ങിയ ശേഷമായിരുന്നു കുറിപ്പ്.

മന്ത്രി എന്ന നിലയില്‍ നിരവധി തൂക ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാല്‍ വൃദ്ധമന്തിരത്തില്‍ എത്തി ഈ തുക ഏറ്റുവാങ്ങുമ്പോള്‍ കണ്ണുകള്‍ നിറയുന്നു. ദുഖവും അനാഥത്വവും അനുഭവിക്കുമ്പോഴും തങ്ങളാല്‍ ചെയ്യുന്ന ചെറിയ ജോലികള്‍ ചെയ്ത് സ്വരൂക്കൂട്ടിയ ചെറിയ സമ്പാദ്യം ദുരിതം അനുഭവിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി സന്തോഷത്തുകൂടി നല്‍കിയത് ജീവിതത്തിലെ ഹൃദയ സ്പര്‍ശിയായ അനുഭവങ്ങളില്‍ ഒന്നാണ്.

ഇതാണ് മനുഷ്യത്വം, ഏറ്റവും വലിയ മഹത്വം, ഈ ആമ്മമാരുടെ കാല്‍ തൊട്ടുവന്ദിക്കുന്നു. വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാവില്ല. നല്ലവരായ അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഹൃദയം നിറഞ്ഞ നന്ദി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍