UPDATES

വൈറല്‍

കോപ്പി – പേസ്റ്റ് ന്യായീകരണത്തൊഴിലാളികളുടെ ശ്രദ്ധക്ക്: ഇലക്ഷന്‍ ഇറക്ഷനാകും, ഉദ്ധാരണം തുടരും

തെറ്റ് ശ്രദ്ധിക്കാതെയോ മനസിലാക്കാതെയോ മോദി ആരാധകരും ബിജെപി, സംഘപരിവാര്‍ അനുകൂലികളും ഇത് വ്യാപകമായി കോപ്പി പേസ്റ്റ് ചെയ്യാന്‍ തുടങ്ങി. അവസാനം ബിജെപി ലൈവ് എന്ന വെരിഫൈഡ് അക്കൗണ്ടും അതുതന്നെ ചെയ്തു.

ന്യായീകരണ തൊഴിലാളികള്‍ക്ക് സംഭവിക്കാവുന്ന ദുരന്തത്തിന്റെ ക്ലാസ് ഉദാഹരണമാണ് ട്വിറ്ററില്‍ സംഭവിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് ചിതലാണെന്നും തട്ടിക്കളയണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ ട്വിറ്ററില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിനെ ഒരു പാഠം പഠിപ്പിക്കാന്‍ ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയെ ഉദ്ധരിച്ച് ഋഷിറാം എന്ന ബിജെപി അനുഭാവി ട്വീറ്റ് ചെയ്തു. People of Himachal Pradesh have decided to teach a lesson to the Congress in these erections: PM എന്നായിരുന്നു ട്വീറ്റ്. Election എന്നത് അക്ഷരം തെറ്റി Erection ആയിപ്പോയി.

എന്നാല്‍ ഈ തെറ്റ് ശ്രദ്ധിക്കാതെയോ മനസിലാക്കാതെയോ മോദി ആരാധകരും ബിജെപി, സംഘപരിവാര്‍ അനുകൂലികളും ഇത് വ്യാപകമായി കോപ്പി പേസ്റ്റ് ചെയ്യാന്‍ തുടങ്ങി. മോദിയുടെ പ്രസംഗത്തിന്‍റെ യൂടൂബ് വീഡിയോ ലിങ്കും കൂടെയുണ്ട്. നരേന്ദ്ര മോദി എന്ന പേരില്‍ മോദിയുടെ ഒറിജിനല്‍ അക്കൌണ്ടിലെ ചിത്രം വച്ചയാളും ഇക്കൂട്ടത്തിലുണ്ട്. അവസാനം ബിജെപി ലൈവ് എന്ന വെരിഫൈഡ് അക്കൗണ്ടും അതുതന്നെ ചെയ്തു. പിന്നീട് തെറ്റ് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ബിജെപി ലൈവ് ഇത് തിരുത്തിയിട്ടുണ്ട്. ഏതായാലും എല്ലാ ന്യായീകരണ തൊഴിലാളികള്‍ക്കും ഇതൊരു പാഠമാണ്. ആള്‍ട്ട് ന്യൂസ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രതിക് സിന്‍ഹയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍