UPDATES

സോഷ്യൽ വയർ

ജാപ്പനീസ് കോടീശ്വരന്‍ യുസക്കുവിന്റെ ട്വീറ്റ് എങ്ങനെ ഏറ്റവുമധികം റിട്വീറ്റ് ചെയ്യപ്പെട്ട ഒന്നായി?

ട്വിറ്ററിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരാളുടെ ട്വീറ്റ് ഇത്രയുമധികം പങ്കുവെയ്ക്കപ്പെടുന്നത്

ജാപ്പനീസ് കോടീശ്വരന്‍ യുസാകു മസിവയുടെ ട്വീറ്റിന് ഇത്രയധികം ലൈക്കുകളും റീട്വീറ്റുകളും ഉണ്ടായെങ്കില്‍ അത് വെറുതെയൊന്നുമല്ല. ലൈക് ചെയ്യുകയും റീട്വീറ്റ് ചെയ്യുകയും ചെയ്യുന്ന ഓരോ ആള്‍ക്കും തനിക്ക് ഒരു വലിയ സമ്മാനം കിട്ടുമെന്ന് പ്രതീക്ഷയുണ്ട്. എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് ആരും ഞെട്ടിപോകുന്ന പ്രതികരണങ്ങളാണ് യുസകുവിന്റെ ട്വീറ്റിനുണ്ടായത്.

ജാപ്പനീസ് ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തെ കരുത്തനായ ഈ 43 കാരന് ബിസിനസ്സ് തന്ത്രങ്ങള്‍ ഒക്കെ നല്ല വശമാണ്. എന്തൊക്കെ ചെയ്താല്‍ ആളുകള്‍ തന്നെയും തന്റെ സോസോ എന്ന വെബ്‌സൈറ്റിനെയും ശ്രദ്ധിക്കുമെന്ന് യുസക്കുവിന് നല്ല നിശ്ചയമുണ്ട്. ഏകദേശം മൂന്നു ബില്യണ്‍ ഡോളര്‍ സ്വത്ത് ഇയാള്‍ക്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

ഇക്കഴിഞ്ഞ ജനുവരി അഞ്ചിനാണ് യുസാകു ഈ വൈറലായ ട്വീറ്റ് ചെയ്യുന്നത്. ക്രിസ്തുമസ് ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് ശേഷം തന്റെ ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ ലാഭം വര്‍ധിച്ചതുകൊണ്ട്, ആ ലാഭം നേടിത്തന്ന നല്ലവരായ ഓരോ ഉപഭോക്താവിനും നന്ദി പ്രകടിപ്പിച്ചു കൊണ്ടുള്ള ട്വീറ്റായിരുന്നു അത്. പക്ഷെ ഇത് വന്‍ തോതില്‍ പങ്കുവെയ്ക്കപ്പെടാനും തന്റെ വെബ്‌സൈറ്റിനെക്കുറിച്ച് നാലാള്‍ അറിയാനും യുസക് മറ്റൊരു സുപ്രധാന പ്രഖ്യാപനം കൂടി നടത്തി. സന്തോഷ സൂചകമായി 100 മില്യണ്‍ ജപ്പാന്‍ യെന്‍ അതായത് ഏകദേശം 9,18,100 അമേരിക്കന്‍ ഡോളര്‍ തിരഞ്ഞെടുക്കപ്പെടുന്ന 100 പേര്‍ക്ക് നല്‍കുമെന്ന്! അതിനു ചെയ്യേണ്ടത് ഇത്രയേയുള്ളൂ, ഈ ഒരു ട്വീറ്റ് ലൈക് ചെയ്യുകയും യുസകുവിനെ ഫോളോ ചെയ്യുകയും ഇത് റീട്വീറ് ചെയ്യുകയും ചെയ്യുന്നവരില്‍ നിന്നായിരിക്കും ഈ 100 പേരെ തിരഞ്ഞെടുക്കുക. ട്വീറ്റ് വായിച്ചവരൊക്കെ സമ്മാനത്തുക കണ്ട് ഞെട്ടിപ്പോയി. ഈ കോടീശ്വരന്‍ ഔദ്യോഗികമായി ട്വീറ്റ് ചെയ്ത് സമ്മാനം നല്‍കും എന്ന് നേരിട്ട് അറിയിച്ചിരിക്കുകയാണ്. കണ്ടവരാരും അടങ്ങിയിരുന്നില്ല. അങ്ങനെ ഇന്നുവരെ ഈ ട്വീറ്റിന് 1 .5 മില്യണ്‍ ലൈക്കുകളും 5.4 മില്യണ്‍ റീട്വീറ്റുകളും ലഭിച്ചു. ട്വിറ്ററിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരാളുടെ ട്വീറ്റ് ഇത്രയുമധികം പങ്കുവെയ്ക്കപ്പെടുന്നത്.

ഇക്കഴിഞ്ഞ വര്ഷം സെപ്തംബറില്‍ യുസക് മറ്റൊരു തരത്തില്‍ ആണ് പ്രശസ്തനായത്. 2023 ല്‍ ബഹിരാകാശത്തേക്കുപോകുന്ന ആദ്യ സ്വകാര്യ യാത്രികന്മാരില്‍ ഒരാള്‍ എന്ന നിലയ്ക്കാണ് അന്ന് ഈ കോടീശ്വരന്റെ പേര് ലോകം കേട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍