UPDATES

വൈറല്‍

കണ്ണൂരില്‍ പരസ്യമായി പശുവിനെ അറുത്ത് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം/ വീഡിയോ

കണ്ണൂര്‍ സിറ്റിയില്‍ ഇന്ന് വൈകുന്നേരം 5 മണിയോട് അനുബന്ധിച്ച് ടെമ്പോവാനില്‍ വെച്ചായിരുന്നു പശുവിനെ അറുത്തത്

കണ്ണൂരില്‍ പരസ്യമായി പശുവിനെ അറുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വിപണനം നടത്തുന്നത് നിരോധിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു പരസ്യമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പശുവിനെ അറുത്തത്. കണ്ണൂര്‍ സിറ്റിയില്‍ ഇന്ന് വൈകുന്നേരം 5 മണിയോട് അനുബന്ധിച്ച് ടെമ്പോവാനില്‍ വെച്ചായിരുന്നു പശുവിനെ അറുത്തത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു സംഭവം. കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു യൂത്തകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പശുവിനെ അറുത്തതെന്ന് ആരോപണമുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍