UPDATES

വൈറല്‍

ദേ..വിരാട് കോഹ്‌ലി പാകിസ്താനില്‍ പിസ ഉണ്ടാക്കുന്നു!!!

രണ്ടരലക്ഷം പേര്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞു

ക്രിക്കറ്റ് താരങ്ങളുടെ അപരന്മാര്‍ ഒരു പുതിയ വാര്‍ത്തയല്ല. ഒറിജിനലിനെ തോല്‍പ്പിക്കുന്ന ഡ്യൂപ്പുകളെ കുറെ കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ അപരന്മാര്‍ ഉള്ളയാളാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ലോകത്ത് ഏറെ ആരാധകരുള്ള കോഹ്‌ലിയെ പോലെ തോന്നിക്കുന്ന ഒരാളെ എവിടെയെങ്കിലും കണ്ടാല്‍ അപ്പോള്‍ തന്നെ വാര്‍ത്തയാകാറുമുണ്ട്. പക്ഷേ ഒരത്ഭുതം എന്തെന്നാല്‍ കോഹ്‌ലിയുടെ അപരന്മാരെ ഒന്നില്‍ കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത് പാകിസ്താനിലാണ് എന്നതാണ്.

ഇത്തവണ കോഹ്‌ലിയുടെ അപരനെ കണ്ടെത്തിയിരിക്കുന്നത് ഷഹീദ്-ഇ-മിലാത്തിലെ ഡൊമിനോസിന്റെ പിസ ഔട്ട്‌ലെറ്റിലാണ്. സ്‌നാപ്പ് ചാറ്റ് യൂസറായ മുസ്തഫ സൊഹൈല്‍ ആണ് അപരന്‍ കോഹ്‌ലിയെ മൊബൈലില്‍ പകര്‍ത്തിയത്. ഈ വീഡിയോ ജസ്റ്റ് പാകിസ്താനി തിങ്ക്‌സ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്നതോടെയാണു വൈറലായത്. രണ്ടരലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. എണ്ണായിരത്തിനുമേല്‍ പേര്‍ ലൈക്ക് ചെയ്ത വീഡിയോ രണ്ടായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. വീഡിയോയുടെ അടിയില്‍ രസകരമായ കമന്റുകളുമുണ്ട്. അനുഷ്‌കയെ പോറ്റാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊടുക്കുന്ന ശമ്പളം പോരാതെ വരുന്നതുകൊണ്ടാണ് ഡൊമിനോസില്‍ പണിക്കു വരുന്നതെന്ന തരത്തിലുള്ള തമാശകളല്ലാതെ കോഹ്‌ലിയെ പാകിസ്താനികള്‍ക്കും ഒത്തിരിയിഷ്ടമാണെന്നു ധ്വനിപ്പിക്കുന്ന കമന്റുകളാണ് കൂടുതലും.
വീഡിയോ കാണാം;

Virat Kohli spotted at Domino's Pizza Shaheed-e-Milat ???Credits:Mustafa Sohail

Posted by Just Pakistani Things on Sonntag, 11. Juni 2017

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍