UPDATES

കായികം

ഇരട്ട സെഞ്ച്വറിയില്‍ പുതിയ റെക്കോര്‍ഡുമായി വിരാട് കോഹ്ലി

ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ കോഹ്ലി തന്റെ നാലാം ഇരട്ട സെഞ്ച്വറി നേടിയിരുന്നു

ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് റെക്കോര്‍ഡ്. തുടര്‍ച്ചയായി നാലു പരമ്പരകളില്‍ ഇരട്ട സെഞ്ച്വറി നേടുന്ന താരം എന്ന നേട്ടമാണ് കോഹ്ലി സ്വന്തമാക്കിയത്. ഡോണ്‍ ബ്രാഡ്മാന്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുടെ റെക്കോര്‍ഡാണ് കോഹ്ലി മറികടന്നത്. തുടര്‍ച്ചയായ മൂന്നു പരമ്പരകളില്‍ ഇരട്ടശതകം കുറിച്ചവരാണ് ബ്രാഡ്മാനും ദ്രാവിഡും. വെസ്റ്റിന്‍ഡീസ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരേ നടന്ന പരമ്പരകളിലാണു വിരാട് ഇരട്ട ശതകം കുറിച്ചത്. ക്യാപ്റ്റന്‍ എന്ന നിലയിലും ഇതോടെ വിരാടിന്റെ പേരില്‍ നാലു ഇരട്ട സെഞ്ച്വറികളായി. ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ള എല്ലാ ടീമുകള്‍ക്കെതിരെയും കോഹ്ലി സെഞ്ച്വറി നേടിയിട്ടുമുണ്ട്.

ഇതിനു പുറമെ ഒരു സീസണില്‍ സ്വന്തം നാട്ടില്‍ വച്ച് ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും കോഹ്ലി സ്വന്തമാക്കി. 2004-2005 സീസണില്‍ സേവാഗ് നേടിയ 1105 റണ്‍സിന്റെ റെക്കോര്‍ഡാണ് കോഹ്ലി തകര്‍ത്തത്.

കോഹ്ലിയുടെ ഇരട്ട സെഞ്ച്വറിയും മുരളി വിജയ് നേടിയ സെഞ്ച്വറിയുടെയും പൂജാരെ, രഹാനെ, വൃദ്ധിമാന്‍ സ്വാഹ എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുടെയും മികവില്‍ ബംഗ്ലാദേശിനെതിരായി ഇന്ത്യ ഇതുവരെ ആറു വിക്കറ്റ് നഷ്ടത്തില്‍ 633 റണ്‍സ് എടുത്തിട്ടുണ്ട്. 86 റണ്‍സുമായി സാഹയും 26 റണ്‍സുമായി ജഡേജയുമാണു ക്രീസില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍