UPDATES

ട്രെന്‍ഡിങ്ങ്

ബംഗളൂരു സംഭവം അസ്വസ്ഥനാക്കുന്നു; ഈ സമൂഹത്തിന്റെ ഭാഗമായതില്‍ ലജ്ജ തോന്നുന്നു: കോഹ്ലി

ഒരു പെണ്‍ക്കുട്ടിയെ ആക്രമിക്കുന്നത് കണ്ടിട്ടും ചുറ്റുമുള്ള ജനങ്ങള്‍ നോക്കികൊണ്ടിരിക്കുന്നത് ഭീരുത്വമാണ്

ന്യൂയര്‍ ദിനത്തില്‍ ബംഗളൂരുവില്‍ യുവതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. അത്യധികം വികാരഭരിതനായി രോഷത്തോടെയാണ് കോഹ്ലി തന്റെ പ്രതികരണം ട്വിറ്റര്‍ വീഡിയോയിലൂടെ പങ്ക് വച്ചത്. വീഡിയോയുടെ കൂടെ കോഹ്ലിയുടെ ഒരു കുറിപ്പുമുണ്ട്. ഈ രാജ്യത്ത് സുരക്ഷിതമായി കഴിയാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. സ്ത്രീകളോട് പലരും പലരീതിയിലാണ് പെരുമാറുന്നത്. ഇത്തരം മോശം പ്രവണതകള്‍ അവസാനിപ്പിക്കാന്‍ നമ്മുക്ക് ഒരുമ്മിച്ച് നില്‍ക്കാം. എന്നാണ് കോഹ്ലി എഴുതിയിരിക്കുന്നത്.

വീഡിയോയില്‍ കോഹ്ലി പറയുന്നത്-

‘ബംഗളൂരു സംഭവം എന്നെ വളരെയേറെ അസ്വസ്ഥനാക്കുന്നു. ഒരു പെണ്‍ക്കുട്ടിയെ ആക്രമിക്കുന്നത് കണ്ടിട്ടും ചുറ്റുമുള്ള ജനങ്ങള്‍ നോക്കികൊണ്ടിരിക്കുന്നത് ഭീരുത്വമാണ്. ഇതില്‍ പ്രതികരിക്കാതെ നില്‍ക്കുന്നവര്‍ക്ക് എങ്ങനെയാണ് ഒരു പുരുഷനാണെന്ന് പറയാന്‍ അര്‍ഹതയുള്ളത്. എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. നിങ്ങളുടെ കുടുംബത്തിലെ ഒരു സ്ത്രീക്കാണ് ഇങ്ങനെ സംഭവിച്ചതെങ്കില്‍ നിങ്ങള്‍ നോക്കിനില്‍ക്കുമായിരുന്നോ? ചെറിയ സ്‌കെര്‍ട്ടുകളും വസ്ത്രങ്ങളും ധരിക്കുന്ന സ്ത്രീകള്‍ അക്രമത്തിനിരയാകണമെന്ന് ചിലര്‍ കരുതുന്നത് ഞെട്ടിക്കുന്നു. ഈ സമൂഹത്തിന്റെ ഭാഗമായതില്‍ ലജ്ജ തോന്നുന്നു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍