UPDATES

ട്രെന്‍ഡിങ്ങ്

മോളിവുഡിന്റെ രാജാവിന് ക്രിക്കറ്റിലെ വെടിക്കെട്ട് വീരന്റെ ജന്മദിനാശംസകള്‍

നന്ദി അറിയിച്ച് മോഹന്‍ലാല്‍

അപ്രതീക്ഷിതമായൊരു പിറന്നാള്‍ ആശംസയാണ് മോഹന്‍ലാലിനെ തേടിയെത്തിയിരിക്കുന്നത്. സിനിമയില്‍ നിന്നല്ല, ക്രിക്കറ്റ് ലോകത്തു നിന്നാണ് ആ ആശംസ. സാക്ഷാല്‍ വീരേന്ദ്ര സേവാഗിന്റെ വകയാണ് ലാലിനു ജന്മദിന ആശംസ. തന്റെ ട്വിറ്റര്‍ പേജിലാണ് മോഹന്‍ലാലിന്റെ ചിത്രത്തിനൊപ്പം സേവാഗ് ജന്മദിനാശംസ നേര്‍ന്നിരിക്കുന്നത്. മോളിവുഡിന്റെ രാജാവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ എന്നാണു വീരു കുറിച്ചിരിക്കുന്നത്. വിരേന്ദ്ര സേവാഗിന്റെ സ്‌നേഹത്തിന് മോഹന്‍ലാല്‍ നന്ദിയും പറഞ്ഞിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍