UPDATES

സിനിമാ വാര്‍ത്തകള്‍

‘വൈറസ്’: വേറിട്ട മേക്കിങ്ങ്, ഒട്ടും മുഷിപ്പിക്കാത്ത ആദ്യ പകുതി; സിനിമയുടെ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ ഇങ്ങനെ

ആദ്യ പകുത്തി പിന്നിടുമ്പോൾ മികച്ച അഭിപ്രായമാണ് സിനിമ നേടുന്നത്

നിപ രോഗബാധയെയും നിപ്പയെ കേരളം നേരിട്ടതിനെയും ആസ്പദമാക്കി സംവിധായകൻ ആഷിഖ് അബു ഒരുക്കിയ ചിത്രമാണ് ‘വൈറസ്. ഒരു വർഷത്തിനിപ്പുറം സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ സ്ഥിരീകരിച്ചിരിച്ച സാഹചര്യത്തിലാണ് സിനിമ ഇന്ന് പ്രദർശനത്തിനെത്തിയത്. ആദ്യ പകുത്തി പിന്നിടുമ്പോൾ മികച്ച അഭിപ്രായമാണ് സിനിമ നേടുന്നത്. സിനിമയുടെ മേക്കിങ് വേറിട്ടുനിൽക്കുന്നതാനൊന്നും ഒട്ടും മുഷിപ്പിക്കാതെയാണ് ചിത്രം മുന്നോട്ടുപോകുന്നതെന്നുമാണ് അഭിപ്രായങ്ങൾ.

ചിത്രത്തിന്റെ ആദ്യ പകുതിയേ കുറിച്ചുള്ള സോഷ്യൽ മീഡിയ അഭിപ്രായങ്ങൾ.

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി,സൗബിന്‍ ഷാഹിര്‍, പാര്‍വ്വതി തിരുവോത്ത്, റിമ കല്ലിങ്കല്‍ തുടങ്ങി നിരവധി യുവ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.  സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, റഹ്മാൻ, ജോജു, പൂർണിമ ഇന്ദ്രജിത്, ശ്രീനാഥ് ഭാസി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഒപിഎമ്മിന്റെ ബാനറില്‍ ആഷിഖ് അബുവും റിമകല്ലിങ്കലും ചേർന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രാജീവ് രവിയാണ്. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരൻ. വസ്ത്രാലങ്കാരം സമീറ സനീഷ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍