UPDATES

സിനിമ

ഓട്ടോഡ്രൈവറുടെ സിനിമയ്ക്ക് ലൈക്ക് ചെയ്ത് സ്റ്റൈല്‍ മന്നന്‍ രജനികാന്ത്

അഴിമുഖം പ്രതിനിധി

ധനുഷിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമായിരുന്നു ആടുകളം. ആടുകളത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച വെട്രിമാരനും മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച ധനുഷും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വിസാരണയ്. പക്ഷെ ഇത്തവണ ധനുഷ് നിര്‍മാതാവിന്റെ വേഷത്തിലാണ്. സ്‌റ്റൈല്‍മന്നന്‍ രജനികാന്തിന്റെ നല്ല സിനിമ എന്ന സാക്ഷ്യപത്രത്തോടു കൂടിയാണ് ചിത്രം നാളെ പ്രദര്‍ശനശാലകളില്‍ എത്തുന്നത്.

‘ഇതു പോലൊരു തമിഴ് സിനിമ ഞാന്‍ ഇതു വരെ കണ്ടിട്ടില്ല, ലോകത്തിലെ തന്നെ മികച്ച സിനിമകളുടെ കൂട്ടത്തില്‍ ഈ ചിത്രം ഇടം പിടിക്കുമെന്ന് തീര്‍ച്ച’ എന്നാണ് സിനിമയുടെ പ്രിവ്യു കണ്ടശേഷം രജനികാന്ത് ട്വിട്ടറില്‍ കുറിച്ചത്.

ഓട്ടോ ഡ്രൈവര്‍ ആയ എം ചന്ദ്ര കുമാര്‍ എഴുതിയ ലോക്കപ്പ് എന്ന തമിഴ് നോവലിന്റെ ദൃശ്യാവിഷ്‌കാരം ആണ് വിസാരണയ്. ഇടക്കാലത്ത് തമിഴകത്തില്‍ ഏറ്റവും ശ്രദ്ധ നേടിയ പുസ്തകങ്ങളില്‍ ഒന്നാണ് ചന്ദ്രകുമാറിന്റെ ലോക്കപ്പ്. പോലീസ് ഭീകരതയുടേയും അധികാര ദുര്‍വിനിയോഗത്തിന്റേയും കഥയാണ് ചിത്രം പറയുന്നത്. ദിനേശ്, സമുദ്രക്കനി, കിഷോര്‍, സംവിധായകന്‍ മുരുഗദോസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം വെനിസ് ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍