UPDATES

സയന്‍സ്/ടെക്നോളജി

ത്വക് കാന്‍സറിന് പ്രതിവിധിയായി വിറ്റാമിന്‍

Avatar

ലെന്നി ബേണ്‍സ്റ്റെന്‍

സൂര്യതാപവുമായി ബന്ധപ്പെട്ടു സാധാരണയായി കാണാറുള്ള ചില ത്വക്ക് കാന്‍സറുകളുടെ തോത് കുറയ്ക്കാനും വീണ്ടും ബാധിക്കാതിരിക്കാനും തുച്ഛമായ വിലയ്ക്കും എളുപ്പത്തില്‍ ലഭിക്കുന്നതുമായ വിറ്റാമിന്‍ മുഖേന കഴിയുമെന്ന് ഗവേഷകര്‍ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തി.

കഴിഞ്ഞ ഒരു വര്‍ഷമായി നിരന്തരം നടത്തി വരുന്ന പഠനങ്ങളിലൂടെ ഓസ്‌ട്രേലിയക്കാരായ ഗവേഷകരാണ് ഇതു പുറത്തു കൊണ്ടുവന്നത്. ഇതിനായി അവര്‍ 386 പേരില്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. വിറ്റാമിന്‍ ബി3 യുടെ ഒരു വകഭേദമായ നിക്കൊട്ടിനാമൈഡ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നോണ്‍മേലോനോമ എന്ന ത്വക്ക് കാന്‍സര്‍ രണ്ടു തവണ ഉണ്ടായവരില്‍ പോലും ഇത് വളരെ നല്ല രീതിയില്‍ ഫലം കാണുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.

ഇതു വളരെ സുരക്ഷിതവും, തുച്ഛവും, സുലഭവുമാണ് എന്ന് സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ ചര്‍മ വിദഗ്ധ പ്രൊഫസര്‍ ഡിയോണ ഡാമിയാന്‍ അഭിപ്രായപ്പെട്ടു. അവരായിരുന്നു ഗവേഷക സംഘത്തെ നയിച്ചത്. ഈ ഗവേഷണഫലങ്ങള്‍ ക്ലിനിക്കുകളില്‍ ഉപയോഗിക്കാന്‍ തയ്യാറായി കഴിഞ്ഞു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡാമിയാന്‍ വളരെ കൃത്യമായി മുന്നോട്ടു വയ്ക്കുന്ന ഒന്നുണ്ട്, ഈ പഠനം സാധാരണ ജനങ്ങളെ ബാധിക്കുന്ന ഒന്നല്ല എന്ന വസ്തുത എല്ലാവരും മനസ്സിലാക്കണം. മുന്‍പ് ത്വക്ക് രോഗങ്ങള്‍ എന്തെങ്കിലും വന്നവര്‍ ഉദാഹരണത്തിന് സ്‌ക്വാമസ് കാര്‍സിനോമ അതായത് ത്വക്കിലെ കോശങ്ങള്‍ കാന്‍സര്‍ രോഗബാധിതമാകുക എന്ന അവസ്ഥ. ഇതു വന്നാല്‍ തോലിപ്പുറമേയുള്ള കോശങ്ങളെ ബാധിക്കുകയും അവ നശിക്കുകയും ചെയ്യുന്നു.

ഇനി ബാസ്‌കല്‍ സെല്‍ കാര്‍സിനോമ വന്നാല്‍ തൊലിപ്പുറമേയുള്ള കോശങ്ങളുടെ ഉള്ളിലേക്കിറങ്ങി കൂടുതല്‍ ഗുരുതരമായ ഒരവസ്ഥ സംജാതമാകുന്നു. ഇത്തരം അവസ്ഥകള്‍ അനുഭവിക്കുന്നവര്‍ക്ക് ആണ് ഈ മരുന്നുകള്‍ കൊണ്ട് പ്രയോജനം ഉണ്ടാവുക. ഇനി ഇങ്ങനെ ഒരു കാന്‍സര്‍ സ്ഥിരീകരിക്കാത്തവര്‍ നിക്കൊട്ടിനാമൈഡ് പ്രതിരോധ മരുന്നായി ഉപയോഗിക്കേണ്ട കാര്യമില്ല എന്നും അവര്‍ പറയുന്നു.

ഡാമിയന്റെ നോട്ടത്തില്‍ രോഗം വരാതെ സംരക്ഷിക്കാനുള്ള വിറ്റാമിന്റെ കഴിവ് കൂടുതലും പ്രയോജനം ചെയ്യുക ഓസ്‌ട്രേലിയ ഒഴിച്ചുള്ള സൂര്യപ്രകാശം അധികം ലഭിക്കാത്ത രാജ്യങ്ങളിലാണ്. 

അമേരിക്കന്‍ സൊസൈറ്റിയുടെ ക്യാന്‍സര്‍ ക്ലിനിക്കലിന്റെ വാര്‍ഷിക സമ്മേളനത്തിന് മുന്‍പ് തന്നെ ഡാമിയന്‍ ഗവേഷണത്തിന്റെ രത്‌നച്ചുരുക്കം ടെലിഫോണ്‍ മുഖേനയുള്ള പത്ര സമ്മേളനത്തില്‍ പങ്കുവച്ചു. ബാസല്‍, സ്‌ക്വാമസ് എന്ന പേരുകളില്‍ ഉള്ള ത്വക്ക് കാന്‍സര്‍ ആണ് സൂര്യാഘാതമായി ബന്ധപ്പെട്ടു സാധാരണയായി കണ്ടുവരുന്നത്. സ്‌ക്വാമസ് എളുപ്പത്തില്‍ ഭേദപ്പെടുന്ന ഒന്നാണ്. പക്ഷെ ഇതു വേഗത്തില്‍ മറ്റു കോശങ്ങളിലേക്ക് കടന്നു അവയെ കൂടി നശിപ്പിക്കുന്ന തരത്തിലേക്ക് മാറാറുണ്ട്. ബാസല്‍ കാന്‍സര്‍ സര്‍വ സാധാരണമായ ഒന്നാണ്. ഓരോ വര്‍ഷവും അമേരിക്കയില്‍ ഏകദേശം 2.8 മില്ല്യണ്‍ ആളുകള്‍ ഈ അസുഖവുമായി ബന്ധപ്പെട്ട് ചികിത്സ തേടുന്നുണ്ട് എന്ന് സ്‌കിന്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ പറയുന്നു. 65 വയസ്സുള്ള ആളുകളില്‍ പകുതിയില്‍ അധികം വരുന്നവര്‍ക്കും ജീവിതത്തില്‍ ഒരു പ്രാവശ്യമെങ്കിലും ഇവയില്‍ ഏതെങ്കിലും തരത്തിലുള്ള കാന്‍സര്‍ ബാധിച്ചിരിക്കും എന്നും അവര്‍ പറയുന്നു.

ഗവേഷകര്‍ തങ്ങളുടെ പഠനത്തിനായുള്ള ആളുകളില്‍ പകുതിപേര്‍ക്ക് നിക്കൊട്ടിനാമൈഡ് 500 മില്ലി ഗ്രാം വച്ചു രണ്ടു ദിവസത്തില്‍ ഒരിക്കല്‍ എന്ന കണക്കില്‍ കൊടുത്തു പോന്നു. മറ്റുള്ളവര്‍ക്ക് പ്ലേസ്‌ബോ എന്ന മരുന്നും ഇതേ രീതിയില്‍ കൊടുത്തു. ഈ പഠനത്തിനു മുന്‍പ് ഏതാണ്ട് 66 വയസ്സുള്ളവര്‍ക്ക് ഏകദേശം എട്ട് തവണ ത്വക്ക് രോഗ കാന്‍സര്‍ ഉണ്ടായിരുന്നു. ഒരാള്‍ക്കാകട്ടെ 52 തവണയും.

നിക്കൊട്ടിനാമൈഡ് കഴിച്ചവര്‍ക്ക് ശരാശരി 1.77 പുതിയ വെയിലുമ്മകള്‍ (sun kiss) മാത്രമാണ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഉണ്ടായുള്ളൂ. എന്നാല്‍ പ്ലേസ്‌ബോ കഴിച്ചവരില്‍ ഇത് ശരാശരി 2.42 ആയിരുന്നു. ഇനി മറ്റു കാര്യങ്ങള്‍ നോക്കാം. വിറ്റാമിന്‍ കഴിച്ചവരില്‍ 23 തവണ മികച്ചരീതിയില്‍ ഇത് ഫലം കണ്ടിരുന്നു കൂടാതെ ആക്ടിനിക് കേരടോസേസ് എന്ന കാന്‍സറസ് അല്ലാത്ത ഒരു ത്വക്ക് മുഴയുടെ വളര്‍ച്ചയെ കുറച്ചുകൊണ്ട് വരാനും ഈ മരുന്ന് സഹായിച്ചു.

ഡാമിയാന്റെ അഭിപ്രായത്തില്‍ വിറ്റാമിന്‍ കഴിക്കുന്നതിലൂടെ കോശങ്ങള്‍ക്ക് പുതു ആരോഗ്യവും ത്വക്കില്‍ പുതിയ കോശങ്ങള്‍ ഉണ്ടാകുന്നതിന്റെ വേഗവും വര്‍ധിക്കുന്നു. പരീക്ഷണങ്ങള്‍ക്ക് വിധേയമായവര്‍ വിറ്റാമിന്‍ കഴിക്കാതെ വന്നപ്പോള്‍ അതിന്റെ ഫലവും കുറഞ്ഞു വന്നു എന്നും തുടര്‍ പഠനങ്ങള്‍ തെളിയിക്കുന്നു. 

ഡാമിയന്‍ ഒരു കാര്യം പ്രത്യേകം പറയുന്നു. ആരെങ്കിലും പ്രതിരോധ മരുന്ന് എന്ന രീതിയില്‍ ഇത് കഴിക്കുന്നെങ്കില്‍ വിറ്റാമിന്‍ ബി ത്രീ യുടെ മറ്റൊരു രൂപമായ നിയാസിന്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അതിനു പല പാര്‍ശ്വഫലങ്ങള്‍ ഉണ്ട്.

ചുരുക്കത്തില്‍ നോക്കുമ്പോള്‍ നിക്കൊട്ടിനാമൈഡ് ആണ് ചെലവു കുറഞ്ഞ ത്വക്ക് കാന്‍സര്‍ വരാതിരിക്കാനുള്ള മരുന്ന് എന്നത് ഏവര്‍ക്കും ബോധ്യമാകുക. അതോടൊപ്പം ഇതു നമുക്ക് പെട്ടെന്ന് തന്നെ ആശുപത്രികളില്‍ പ്രയോഗത്തില്‍ വരുത്താനും സാധിക്കും എന്നും അവര്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍