UPDATES

സിഎജി റിപ്പോര്‍ട്ട് ചോരുന്നത് ആദ്യ സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

അഴിമുഖം പ്രതിനിധി

വിഴിഞ്ഞം സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതിനെ ചൊല്ലി നിയമസഭയില്‍ ബഹളമുണ്ടായി. എന്നാല്‍ സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത് സിഎജി റിപ്പോര്‍ട്ട് ചോരുന്നത് ആദ്യ സംഭവമല്ലെന്നാണ്. റിപ്പോര്‍ട്ട് ചോര്‍ന്നതിനെ സംബന്ധിച്ച് അധികം ചര്‍ച്ച വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു. സിഎജി റിപ്പോര്‍ട്ടിന് രഹസ്യ സ്വഭാവമുണ്ടെന്നും അതിനാല്‍ അതിനെക്കുറിച്ച് അധികം ചര്‍ച്ച വേണ്ടെന്നുമാണ് ചെന്നിത്തല പറഞ്ഞത്. സിഎജി റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവം അന്വേഷിക്കണമെന്ന് പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.

എന്നാല്‍, സിഎജി റിപ്പോര്‍ട്ട് ചോരുന്നത് ആദ്യ സംഭവമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും സഭയില്‍ വ്യക്തമാക്കിയിരുന്നു. വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് നഷ്ടമാണെന്നും നേട്ടമുള്ളത് അദാനി ഗ്രൂപ്പിന് മാത്രമാണെന്നുമുള്ള സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നിരുന്നു. വിഴിഞ്ഞം തുറമുഖ കരാറില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടിന്നില്ലെന്ന് മാത്രമല്ല നിലവിലെ കരാര്‍കൊണ്ട് കേരളത്തിനോ പൊതുജനങ്ങള്‍ക്കോ നേട്ടമില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിഴിഞ്ഞം പദ്ധതിയ്ക്കായി കേരളം ആകെ ചിലവിന്റെ 67 ശതമാനമാണ് മുടക്കുന്നത്. അദാനി ഗ്രൂപ്പ് മുടക്കുന്നത് 33 ശതമാനമാണ്. എന്നാല്‍ ഇത്രയും മുടക്കിയിട്ടും കേരളത്തിന്റെ ലാഭം 13,948 കോടി രൂപയാണെന്നും ചെറിയ ശതമാനം മുതല്‍ മുടക്കുന്ന അദാനി ഗ്രൂപ്പിന്റെ ലാഭം 1.5 ലക്ഷം കോടി രൂപയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍