UPDATES

വിഴിഞ്ഞം കരാര്‍: കേരളത്തിന് നഷ്ടവും അദാനി ഗ്രൂപ്പിന് നേട്ടവുമെന്ന് സിഎജി റിപ്പോര്‍ട്ട്

അഴിമുഖം പ്രതിനിധി

വിഴിഞ്ഞം കരാര്‍ സംസ്ഥാനത്തിന് നഷ്ടമാണെന്നും നേട്ടമുള്ളത് അദാനി ഗ്രൂപ്പിന് മാത്രമാണെന്നും സിഎജി റിപ്പോര്‍ട്ട്. വിഴിഞ്ഞം തുറമുഖ കരാറില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടിന്നില്ലെന്ന് മാത്രമല്ല നിലവിലെ കരാര്‍കൊണ്ട് കേരളത്തിനോ പൊതുജനങ്ങള്‍ക്കോ നേട്ടമില്ലെന്നുമാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

വിഴിഞ്ഞം പദ്ധതിയ്ക്കായി കേരളം ആകെ ചിലവിന്റെ 67 ശതമാനമാണ് മുടക്കുന്നത്. അദാനി ഗ്രൂപ്പ് മുടക്കുന്നത് 33 ശതമാനമാണ്. എന്നാല്‍ ഇത്രയും മുടക്കിയിട്ടും കേരളത്തിന്റെ ലാഭം 13,948 കോടി രൂപയാണെന്നും ചെറിയ ശതമാനം മുതല്‍ മുടക്കുന്ന അദാനി ഗ്രൂപ്പിന്റെ ലാഭം 1.5 ലക്ഷം കോടി രൂപയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ കാണിക്കുന്നു.

ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി സിഎജി ചോദിച്ച പല കാര്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ മുന്‍ സംസ്ഥാന സര്‍ക്കാരിനൊ കമ്പനിക്കോ കഴിഞ്ഞിട്ടില്ലെന്നും പദ്ധതിയില്‍ ക്രമക്കേടുകളും പാഴ്ചിലവുകളുമുണ്ടായിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നുണ്ട്.

40 വര്‍ഷത്തെ കരാറിനാണ് അദാനി ഗ്രൂപ്പുമായും സംസ്ഥാനം ഒപ്പിട്ടിരിക്കുന്നത്. ഇനി ഈ കരാറില്‍ മാറ്റം വരുത്തുവാന്‍ കഴിയില്ല. അതിനാല്‍ ഭാവിയില്‍ വരുന്ന പദ്ധതികളുടെ കരാറുകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് സിഎജി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍