UPDATES

വിഴിഞ്ഞം തുറമുഖം ; കരാര്‍ ഒപ്പിട്ടു

അഴിമുഖം പ്രതിനിധി

വിഴിഞ്ഞം കരാര്‍ യാഥാര്‍ത്ഥ്യമായി. പുതുതായി നിര്‍മ്മിച്ച കമ്പനിയും തുറമുഖം സെക്രട്ടറിയും തമ്മില്‍ ആണ് കരാര്‍ ഒപ്പിട്ടത്. തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ വച്ചു നടന്ന ഔദ്യോഗിക ചടങ്ങില്‍ വച്ച് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുത്തു. വിഴിഞ്ഞം പദ്ധതി ഏറ്റെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ഇന്ത്യക്ക് അഭിമാനിക്കാവുന്ന രീതിയില്‍ ലോകത്തെ മികച്ച തുറമുഖങ്ങളില്‍ ഒന്നായി വിഴിഞ്ഞം തുറമുഖം   മാറും എന്ന്  ഗൌതം അദാനി പറഞ്ഞു. ഗൌതം അദാനി യുടെ സാനിധ്യത്തിലാണ് കരാര്‍ ഒപ്പിട്ടത്.രണ്ടു വര്‍ഷത്തിനകം കപ്പല്‍ അടുപ്പിക്കാമെന്ന് അദാനി ഉറപ്പു നല്‍കി.തുറമുഖ നിര്‍മ്മാണം നവംബര്‍ ഒന്നിനു തുടങ്ങും.ആദ്യ ഘട്ടം നാല് വര്‍ഷത്തിനകം പൂര്‍ത്തിയാവും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍