UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഴിഞ്ഞത്ത് ചെയ്യാവുന്നത് – കെ ജെ ജേക്കബ് എഴുതുന്നു

Avatar

കെ ജെ ജേക്കബ്

സ്വാഭാവികമായി 20 മീറ്റർ ആഴം കിട്ടുമെങ്കിലും ഒന്നര കിലോമീറ്റർ പുലിമുട്ട് നിർമ്മിക്കേണ്ടിവരുന്ന തുറമുഖമായിരിക്കും വിഴിഞ്ഞത്ത് വരുന്നത്. അതിന്റെ പാരിസ്ഥിതിക ആഘാതങ്ങൾ എന്താണ് എന്നതിനെക്കുറിച്ച് ഇപ്പോഴും തർക്കം നടക്കുന്നുമുണ്ട്. ഏതെങ്കിലും കാരണവശാൽ അത്തരം പ്രശ്നങ്ങൾ മറികടക്കാനായാൽ വിജയകരമായി നടപ്പാക്കാനാവുന്ന പദ്ധതിയായിരിക്കും വിഴിഞ്ഞം. പക്ഷെ അതിനായി വല്ലാർപാടത്ത് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കി അവയെ ഒഴിവാക്കാനുള്ള ശ്രമം സർക്കാർ നടത്തണം. പിന്നെ വിഴിഞ്ഞത്ത് നടപ്പാക്കാൻ പറ്റുന്ന പദ്ധതികൾ നടപ്പാക്കുകയും വേണം.    

1. നല്ല ആഴമുണ്ട് എന്നതുകൊണ്ട്‌ മാത്രം, അല്ലെങ്കിൽ അന്താരാഷ്‌ട്ര കപ്പൽച്ചാലിന്റെ അടുത്താണ് എന്നതുകൊണ്ട്‌ മാത്രം ഒരു കപ്പലും വരില്ല. അവിടെ ഇറക്കാനും അവിടെനിന്നു കയറ്റാനും കുറച്ചു കണ്ടയ്നറുകള്‍ എങ്കിലും വേണം. അതിനായി ഇപ്പഴേ പ്ലാൻ ചെയ്യണം.

2. ഇപ്പോഴുള്ള 300 ഏക്കർ 1000 ഏക്കറായി മാറ്റുക. അതിൽ 200 ഏക്കർ ഉപയോഗിച്ച് കുടിയൊഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന ടൌണ്‍ഷിപ്പുണ്ടാക്കുക.  

3. 300 ഏക്കർ അദാനിക്കുതന്നെ കൊടുക്കുക. ബാക്കി അഞ്ഞൂറിൽ ഒരു മൾട്ടി പർപ്പസ് സ്പെഷ്യൽ എക്കണോമിക് സോണ്‍ സ്ഥാപിക്കുക. അവിടെ വരാവുന്ന വ്യവസായങ്ങൾ എന്തൊക്കെ എന്ന് കൊള്ളാവുന്ന ഒരു കണ്‍സള്‍ട്ടന്‍റിനെ വച്ചു കണ്ടുപിടിക്കുക. അങ്ങനെയുള്ള വ്യവസായം നടത്താൻ ഇൻവെസ്റ്റ്‌ ചെയ്യാൻ താല്പ്പര്യമുള്ളവർക്കായി ഒരു ‘ജിം നടത്തുക. (ആ സ്ഥലത്ത് സുപ്രീം കോടതിയുടെ ഒരു ചെറ്യ ബഞ്ചും ഒരു ഐ ഐ ടി യും നടത്താനുള്ള സ്ഥലം മാറ്റി വച്ചേക്കണം. രണ്ടും വരുമെന്ന് ഏലിയാസ് ജോണ്‍ സാർ പറഞ്ഞിട്ടുണ്ട്).

4. ഇപ്പോൾ അദാനി 32 ശതമാനം ആണ് മുതൽ മുടക്കുന്നത്. ആ ഷെയർ എടുത്ത് ഏതെങ്കിലും കപ്പൽ കമ്പനിക്ക് കൊടുക്കുക. വല്ലാര്‍പാടത്ത് വരാത്ത ഏതു കപ്പലാണ് വിഴിഞ്ഞത്ത് വരുന്നത് എന്ന് ഒരുത്തനും ചോദിക്കാത്ത വിധം കപ്പൽ വരും, കപ്പലുമുതലാളിമാരു വരും.

5. അപ്പോൾ തുറമുഖ നടത്തിപ്പിൽ മിടുക്കനായ അദാനിയെ എന്ത് ചെയ്യും? തുറമുഖം നടത്താൻ ഏല്പ്പിക്കുക. ഒരു റവന്യൂ ഷെയറിംഗ് മോഡൽ. പിന്നെ 300 ഏക്കര്‍ നമ്മൾ പുള്ളിയ്ക്ക് കൊടുത്തിട്ടുണ്ടല്ലോ. അവിടെ അല്ലറ ചില്ലറ തരികിടകളൊക്കെ പുള്ളി ഒപ്പിച്ചോളും. അങ്ങിനെ എല്ലാ മുഖ്യമന്ത്രിന്മാരെയും ഉപയോഗിച്ചു കാര്യം കാണുക എന്ന അദാനി മോഡൽ നമ്മൾ തിരിച്ചു വയ്ക്കും. അദാനിയെ നമ്മൾ ഉപയോഗിക്കും.

6. 1000 ഏക്കർ സ്ഥലം എടുക്കാൻ കാശ് കൂടുതൽ വേണ്ടി വരില്ലേ? വരും. എന്തായാലും കൊളച്ചലും കൊളംബോയും കാട്ടി നമ്മളെ ഭീഷണിപ്പെടുത്തുന്ന കേന്ദ്രത്തോട് ആ കാശ് മുടക്കാൻ പറയണം. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ വച്ചു ബഹു ശ്രീധരൻ പിള്ള എന്നെയും നിങ്ങളേയുമൊക്കെ ഉപദേശിക്കുന്നുണ്ടായിരുന്നു: നമ്മൾ ഒരു വെൽഫെയർ സ്റ്റേറ്റ് അല്ലെ, അങ്ങിനെ കാശിനു കണക്കു പറയാമോ എന്നൊക്കെ. ഒച്ചയെടുക്കാൻ മാത്രം അറിയാവുന്ന എ എൻ രാധാകൃഷ്ണനും ഈ രൂപത്തിൽ എന്തൊക്കെയോ ടി വി ന്യൂവിൽ ഇരുന്നും പറയുന്നുണ്ടായിരുന്നു. കൊണ്ടുവരട്ടെ കാശ് കേന്ദ്രത്തിൽ നിന്ന്. ചുമ്മാ ചൊറിയാൻ മാത്രം നടന്നാൽ പോരല്ലോ.

അങ്ങിനെ മ്മക്ക് കപ്പൽ വരുന്ന, വരുന്ന കപ്പലിൽ കയറ്റാൻ എന്തെങ്കിലുമൊക്കെ കയറ്റാനും ഇറക്കാനും ഉള്ള ഒരു പോർട്ടാക്കാം വിഴിഞ്ഞത്തെ. 

7.ഏറ്റവും പ്രധാനം, മറ്റു ഇന്ത്യൻ തുറമുഖങ്ങളിൽ നിന്നും അങ്ങോട്ടേയ്ക്ക് ചരക്കു വരിക എന്നതാണ്. കാബോട്ടാഷ് നിയമം അടക്കം നൂറായിരം നൂലാമാലകൾ ഇപ്പോഴും ഇക്കാര്യത്തിൽ ഉണ്ട്. അടിസ്ഥാനപരമായി ഇത്തരം ചരക്കു വ്യാപാരത്തെ നിയന്ത്രിക്കുന്ന നിയമം തന്നെ മാറേണ്ടതുണ്ട്. അതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുക.   

ഇല്ലെങ്കിൽ പിന്നേം ചോദ്യങ്ങൾ വരും

 
(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍