UPDATES

വിദേശം

ഒടുവില്‍ പുടിന്‍റെ മകളെ ‘കണ്ടെത്തി’

Avatar

ഐറിന റെസ്നിക്,എവ്ജീനിയ പിസ്മെന്നയ, ഇല്ല്യ ആര്‍ഖിപ്പോവ്
(ബ്ലൂംബര്‍ഗ് ന്യൂസ്)

മോസ്കോ സ്റ്റേറ്റ് സര്‍വകലാശാലയില്‍ തുടങ്ങാന്‍ പോകുന്ന ഒരു ഇന്‍കുബേറ്റര്‍ ആന്‍ഡ് സയന്‍സ് സെന്ററിനെ വ്ലാദിമിര്‍ പുടിനോടടുത്ത വൃത്തങ്ങള്‍ പിന്തുണയ്ക്കുന്നതായി വാര്‍ത്ത പരന്നു. 

എന്നാല്‍ പുടിന്റെ കീഴിലുള്ള ഭരണത്തില്‍ ഇതൊരു അത്ഭുതമല്ല. കഥയിലെ ട്വിസ്റ്റ്‌ ഇതല്ല. 1.6 ബില്യന്‍ ചെലവുള്ള ഈ രണ്ടു സംരംഭങ്ങളും നടത്തുന്ന കാതറീന ടിക്കനോവ എന്ന യുവതി പുടിന്റെ ഏറ്റവും ഇളയ മകളാണ് എന്നാണ് റഷ്യന്‍ പ്രസിഡന്‍റുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

പുടിന്റെ മക്കളായ കാതറീനയോ മരിയയോ മുതിര്‍ന്ന വ്യക്തികള്‍ എന്ന നിലയില്‍ ഇതുവരെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അവരുടെ ഫോട്ടോകള്‍ പോലും ലഭ്യമല്ല. ഇന്റര്‍നെറ്റില്‍ നിറയെ അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അറുപത്തിരണ്ടുകാരനായ പുടിന്‍ കാതറീനയെപ്പറ്റി ആകെ പറഞ്ഞിട്ടുള്ള കാര്യം അവര്‍ക്ക് അമ്മ വഴിയുള്ള മുത്തശ്ശി എകാതറീന ടിക്കനോവ ക്രെബ്നേവയുടെ പേരാണ് നല്‍കിയത് എന്ന് മാത്രമാണ്.

2013 ല്‍ ഭാര്യ ല്യൂഡ്മിലയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്ന വിവരം പ്രഖ്യാപിച്ച പുടിന്‍ അപ്പോഴാണ്‌ മക്കള്‍ സത്യത്തില്‍ മോസ്കോയില്‍ തന്നെയാണ് ഉള്ളതെന്നും വെളിപ്പെടുത്തിയത്. കാതറീനയുടെ കാര്യത്തിലെങ്കിലും അതൊരു പൊതുജിവിതത്തിന്റെ സൂചനയാണെന്ന് തോന്നിച്ചിരുന്നു.

സ്കോള്‍കൊവോ എന്ന പ്രധാനമന്ത്രി ദിമിത്രി മെദെവെദേവ് രൂപവല്‍ക്കരിച്ച അപൂര്‍ണ്ണമായ സിലിക്കോണ്‍ വാലി ശൈലിയിലുള്ള ഹബ്ബിന്‍റെ നേരിട്ടുള്ള എതിരാളിയാണ് മോസ്കോ സ്റേറ്റ് പ്രോജക്റ്റ്. 

‘സ്കോള്‍കൊവോ വിരുദ്ധ പ്രോജക്റ്റ് അവരുടേത് തന്നെയാണ്’. പുടിന്‍ കുടുംബത്തെ വര്‍ഷങ്ങളായി അറിയുന്ന ബെല്‍കോവ്സ്കി ടിക്കനോവയുടെ പങ്കിനെ പറ്റി പറഞ്ഞു.

കാതറീന ഒരു നര്‍ത്തകി കൂടിയാണെന്ന് വിവരങ്ങള്‍ അറിയുന്ന രണ്ടുപേര്‍ കൂടി ഈ കാര്യം സ്ഥിരീകരിച്ചു. അവരും പാര്‍ട്ട്‌നര്‍ ഇവാന്‍ ക്ളിമോവും കലിനിന്‍ഗ്രാഡിലെ അക്രോബാട്ടിക് റോക്ക് ആന്‍ഡ് റോളിന്റെ ആറാമത് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്നു. ക്ളിമോവും ടിക്കനോവയും മത്സരിക്കുന്നത്തിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. 

ടിക്കനോവയാണ് നാഷണല്‍ ഇന്റലക്ച്വല്‍ റിസര്‍വ് സെന്‍ററിന്റെയും അതിന്റെ സഹോദര സംഘടനയുടെയും തലപ്പത്ത്. അവര്‍ തന്നെയാണ് ടെക്നോളജി സെന്ററിന്റെ പണികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും. സര്‍വകലാശാലയുടെ അക്കാദമിക് ബോര്‍ഡിലും ടിക്കനോവ അംഗമാണ്. സെന്ററും ഫണ്ടും ഒരേ ഫോണ്‍ നമ്പര്‍ പങ്കിടുന്നു. എന്നാല്‍ അവിടെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത സ്ത്രീ അവിടെ ടിക്കനോവയോ അവരുടെ ഡെപ്യൂട്ടിയോ ഇല്ല എന്നാണു പറഞ്ഞത്. അവര്‍ പേര് പറയാന്‍ വിസമ്മതിച്ചു. ഇമെയില്‍ വഴി ചോദിച്ച ചോദ്യങ്ങളോട് സര്‍വകലാശാല ഉടന്‍ പ്രതികരിച്ചില്ല.

സഹോദരസ്ഥാപനമായ നാഷണല്‍ ഇന്റലക്ച്വല്‍ ഡവലപ്മെന്റ് ഫണ്ടിന്റെ പല ട്രസ്റ്റികളും പുടിന്റെ അടുത്ത ആളുകളാണ്. ഇതില്‍ റോസ്നെഫ്റ്റ് സി ഇ ഓ ആയ ഇഗോര്‍ സെചിനും ട്രാന്‍സ്നെഫ്റ്റ് സി ഇ ഓ ആയ നിക്കോളായ് ടോകരേവും രോസ്റെക് എന്ന സര്‍ക്കാര്‍ ടെക്നോളജി സംരംഭം നടത്തുന്ന സെര്‍ഗി കേമിസോവും ഉള്‍പ്പെടും.

ഇന്നോപ്രാക്ക്ടിക്ക എന്ന ബ്രാന്‍ഡ് പേരില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ യുവാക്കളെയും കമ്പനികളെയും ശാസ്ത്രസമൂഹത്തെയും ഒരുമിപ്പിച്ച് പുതിയ കണ്ടെത്തലുകള്‍ സൃഷ്ടിക്കുകയും പ്രോസസ് ചെയ്യുകയും അത് ഫലവത്താക്കുകയും ചെയ്യുമെന്നാണ് വെബ്സൈറ്റ് പറയുന്നത്. ന്യൂക്ലിയര്‍ ഫ്യൂവലിനെപ്പറ്റിയും മൂലധന ഒഴുക്കുകളെപ്പറ്റിയുമൊക്കെ സെന്റര്‍ ഗവേഷണം നടത്താറുണ്ട്‌. റഷ്യന്‍ ഡയറകറ്റ് ഇന്‍വെസ്റ്റ്ന്റ്റ്മെന്‍റ് ഫണ്ടിലെ പണത്തിന്റെ ഒഴുക്ക് പഠിക്കുകയായിരുന്നു ഒരു പ്രധാന ലക്‌ഷ്യം. സെന്റര്‍ ഒരു മികച്ച ജോലിയാണ് ചെയ്തത് എന്ന് ഫണ്ടിന്റെ തലവനായ കിരില്‍ ദിമിത്രിയെവ് പുടിനോട് 2013 ഡിസംബറില്‍ പറഞ്ഞു. മൂലധനത്തിന്റെ ഒഴുക്ക് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടുകളെക്കാള്‍ കുറവാണ് എന്ന് സെന്റര്‍ കണ്ടെത്തിയെന്നാണ് പറഞ്ഞത്.

സ്വിറ്റ്സര്‍ലാന്‍ഡില്‍ വെച്ചു നടന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ ടിക്കനോവ സന്ദര്‍ശിച്ചുവെന്നു ആര്‍ ബി സി പത്രം പറയുന്നെങ്കിലും അവര്‍ ടിക്കനോവയെ പുടിന്റെ മകളാണ് എന്ന് വിശേഷിപ്പിക്കുന്നില്ല. അവരോടൊപ്പം കിരില്‍ ശമാലോവ് എന്ന പിഎഓ ഷെയര്‍ ഉടമയുമുണ്ടായിരുന്നു. പുടിന്റെ അടുത്ത സുഹൃത്ത്‌ നിക്കോളായ് ശമാലോവിന്റെ മകനാണ് ഇയാള്‍. സിബുര്‍ സി ഇ ഓ ആയ ദിമിത്രി കൊണോവും ടിക്കനോവയുടെ ഫണ്ടിന്റെ ട്രസ്റ്റിയാണ്.

കിരില്‍ ശമാലോവ് ടിക്കനോവയുടെ ഭര്‍ത്താവാണെന്നും കുടുംബവൃത്തങ്ങള്‍ പറയുന്നു. സിബുരിലെ തന്റെ ഓഹരി അയാള്‍ കോടീശ്വരനായ ഗെന്നഡി ടിംചെങ്കോയില്‍ നിന്ന് ഉക്രൈന്‍ കലാപകാലത്ത് പുടിനുമായുള്ള ബന്ധം ഉപയോഗിച്ച് വാങ്ങിയതാണെന്നും പറയപ്പെടുന്നു.

ശമാലോവ് ഫോണ്‍ എടുക്കുകയോ ടെക്സ്റ്റ് മെസ്സെജിനോട് പ്രതികരിക്കുകയോ ചെയ്തില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍