UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎം രാധാകൃഷ്ണന്റെ കണ്ടുകെട്ടിയ 23.85 കോടി സ്വത്തുകളുടെ വിപണിമൂല്യം 100കോടിക്ക് മുകളില്‍!

ആധാരത്തിലെ വിലയുടെ അടിസ്ഥാനത്തിലാണ് കണ്ടുകെട്ടല്‍. അതിനാല്‍ കണ്ടുകെട്ടിയ സ്വത്തുവകകളുടെ നിലവിലെ വിപണി മൂല്യം ആധാരത്തിലെ വിലയുടെ പല മടങ്ങായിരിക്കും.

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ്‌സിലെ അസംസ്‌കൃത വസ്തുക്കളുടെയും പാക്കേജിങ് സാധനങ്ങളുടെയും ഇടപാടില്‍ നഷ്ടം വരുത്തിയെന്ന കേസില്‍ കരാറുകാരനായ വ്യവസായി വിഎം രാധാകൃഷ്ണന്റെ സ്വത്തുകള്‍ വീണ്ടും കണ്ടുകെട്ടി. വിവിധ സ്ഥലങ്ങളിലുള്ള 21.66 കോടി രൂപ വിലവരുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. മുമ്പ് രണ്ടു തവണകളായി സ്വത്തു വകകളും ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടിയിരുന്നു. ഇതോടെ മൊത്തം 23.85 കോടിയുടെ സ്വത്തുക്കളാണ് കണ്ടു കെട്ടിയത്.

ആധാരത്തിലെ വിലയുടെ അടിസ്ഥാനത്തിലാണ് കണ്ടുകെട്ടല്‍. അതിനാല്‍ കണ്ടുകെട്ടിയ സ്വത്തുവകകളുടെ നിലവിലെ വിപണി മൂല്യം ആധാരത്തിലെ വിലയുടെ പല മടങ്ങായിരിക്കും. ഇതുവരെ കണ്ടുകെട്ടിയത് 100 കോടിയലധികം മൂല്യമുള്ള വകകളാണ് കരുതുന്നത്. 30 പുരയിടങ്ങള്‍, 23 അപ്പാര്‍ട്ട്‌മെന്റുകള്‍, ഒരു വ്യവസായ യൂണിറ്റ്, നാലു ഹോട്ടലുകള്‍, ഒരു ഷോപ്പിംഗ് കോംപ്ലക്‌സ്, ബാങ്ക് നിക്ഷേപങ്ങള്‍ എന്നിവയാണ് കണ്ടുകെട്ടിയത്.

പാലക്കാട്ടെ എ ആര്‍ കെ വുഡ് ആന്‍ഡ് മെറ്റല്‍സ് മാനേജിങ് ഡയറക്ടറായ രാധാകൃഷ്ണനും ബന്ധുക്കളും കമ്പനിയെ വഞ്ചിതായി അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്ക് പുറമെ മുംബൈയിലെ ഋഷി ടെക്‌സിനും ഇടപാടില്‍ പങ്കുണ്ട്.

രാധാകൃഷ്ണനുമായുള്ള ഇടപാടുകള്‍ മൂലം 23.82 കോടി നഷ്ടമുണ്ടാക്കിയെന്നായിരുന്നു കണ്ടെത്തല്‍. കേരള പോലീസിന്റെ വിജിലന്‍സ് വിഭാഗമാണ് കേസെടുക്കുകയും തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോഴിക്കോട് സബ് സോണല്‍ യൂണിറ്റ് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു.

ശബരിമലയില്‍ ഹെലികോപ്ടര്‍ വഴി യുവതികളെ എത്തിക്കാന്‍ പോലീസ്; പ്രതിഷേധക്കാരോടുള്ള മൃദുസമീപനം മാറ്റും?

അഭിമുഖം/വെള്ളാപ്പള്ളി നടേശന്‍: എന്‍എസ്എസും ആര്‍എസ്എസും ഇരട്ട സഹോദരന്മാര്‍; ശബരിമലയില്‍ നടക്കുന്നത് സവര്‍ണ ലോബിയുടെ പിന്തുണയോടെയുള്ള രാഷ്ട്രീയ സമരം

നാം ആഗ്രഹിക്കുന്ന പുതിയ ഇന്ത്യ-ശശി തരൂര്‍ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍