UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെള്ളാപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം; ഹൈക്കോടതിയെ വിമര്‍ശിച്ച് വി എം സുധീരന്‍

അഴിമുഖം പ്രതിനിധി

മതവിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച വിധി ഹൈക്കോടതിയുടെ അധികാരപരിധി ലംഘിച്ചു കൊണ്ടുള്ളതാമെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. കേസ് ഡയറി പോലും പരിശോധിക്കാതെ പ്രതിയുടെ ജാമ്യാപേക്ഷയുടെ മാത്രം അടിസ്ഥാനത്തില്‍ കേസിന്റെ മെറിറ്റിനെ വിലയിരുത്തി നടത്തിയ കോടതി പരാമര്‍ശം ഒട്ടും ശരിയായതല്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പേജിലാണ് സുധീരന്‍ ഹൈക്കോടതിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ കൊടുത്തിരിക്കുന്നു;

വെള്ളാപ്പള്ളി നടേശന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധിയില്‍ പ്രോസിക്യൂഷന്‍ കേസിന്റെ മെറിറ്റിനെ സംബന്ധിച്ചുള്ള ഹൈക്കോടതി പരാമര്‍ശം തികച്ചും തെറ്റും അനവസരത്തിലുള്ളതും പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച കോടതിയുടെ അധികാരപരിധി ലംഘിച്ച് കൊണ്ടുള്ളതുമാണ്.

വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ പകയും വിദ്വേഷവും ഉണ്ടാക്കിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് പോലീസ് വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്താനും മറ്റ് വസ്തുതകളും തെളിവുകളും ശേഖരിക്കാനും നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കേസ് ഡയറി പോലും പരിശോധിക്കാതെ പ്രതിയുടെ ജാമ്യാപേക്ഷയുടെ മാത്രം അടിസ്ഥാനത്തില്‍ കോടതി കേസിന്റെ മെറിറ്റിനെ വിലയിരുത്തി നടത്തിയ പരാമര്‍ശം ഒട്ടും ശരിയായില്ല. അന്വേഷണം പ്രാരംഭഘട്ടത്തില്‍ മാത്രം എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശം കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ജാമ്യം അനുവദിക്കുമ്പോള്‍ കേസിന്റെ മെറിറ്റ് വിശകലനം ചെയ്യരുതെന്ന സുപ്രീംകോടതി വിധികള്‍ക്കെതിരാണ് ഇത്തരം പരാമര്‍ശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍