UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുധീരന്‍ തുറന്ന ഏറ്റുമുട്ടലില്‍

അഴിമുഖം പ്രതിനിധി

കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ക്കെതിരെ നടത്തുന്ന യുദ്ധം പുതിയ വഴിത്തിരിവില്‍. വിവിധ തര്‍ക്ക വിഷയങ്ങളില്‍ സുധീരന്‍ നടപടി ആവശ്യപ്പെട്ട് ഇരുവര്‍ക്കും അയച്ച കത്തുകള്‍ അദ്ദേഹം ഫേസ് ബുക്കിലൂടെ പുറത്തുവിട്ടു. ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ ഹോപ് പ്ലാന്റേഷന്‍ കൈയടക്കി വച്ചിരിക്കുന്ന മിച്ചഭൂമി സര്‍ക്കാരിന് നഷ്ടമാകുന്ന സാഹചര്യം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും അയച്ച കത്തും വിവരാവകാശ നിയമപരിധിയില്‍ നിന്ന് വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ യെ ഒഴിവാക്കിക്കൊണ്ടുള്ള നോട്ടിഫിക്കേഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും അയച്ച കത്തുമാണ് അദ്ദേഹം പുറത്തുവിട്ടത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍