UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ വോഡ്ക ശരിക്കും വോഡ്ക തന്നെയാണോ?

Avatar

ആഡം ടെയ്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

റഷ്യ എന്നാല്‍ വോഡ്ക എന്നാണ് പലര്‍ക്കും. ഇതൊരു ക്ലീഷേ ആണെങ്കിലും ന്യായമായ കാരണങ്ങള്‍ ഉള്ള നല്ല ഒരു ക്ലീഷേ ആണ്. 2012ലെ ഒരു പഠനം പ്രകാരം ഒരു റഷ്യക്കാരന്‍ ഒരു വര്ഷം ശരാശരി പതിനാലുലിറ്റര്‍ വോഡ്ക കുടിക്കുന്നുണ്ട്‌- അമേരിക്കക്കാര്‍ കുടിക്കുന്നതിന്റെ ഏഴിരട്ടി. 

എന്നാല്‍ ആ വോഡ്ക ശരിക്കും വോഡ്ക അല്ലെങ്കിലോ? റഷ്യന്‍ രാഷ്ട്രീയക്കാരന്‍ സെര്‍ഗി ഫുര്‍ഗല്‍ ഉന്നയിക്കുന്ന പ്രശ്നം ഇതാണ്. വലതുപക്ഷ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അംഗമാണ് ഇദ്ദേഹം.

റഷ്യന്‍ ദിനപ്പത്രമായ ഇസ്വെസ്ടിയയുമായുള്ള അഭിമുഖത്തില്‍ ഇദ്ദേഹം പറയുന്നത് ഗവണ്‍മെന്റ്റ് വോഡ്കയെ അല്‍പ്പം കൂടുതല്‍ വിശാലമായാണ് തരംതിരികുന്നത് എന്നാണ്. പല തരം ധാന്യങ്ങള്‍ വാറ്റിയാണ് സാധാരണ വോഡ്ക ഉണ്ടാക്കുന്നതെങ്കിലും പല നിര്‍മ്മാതാക്കളും ഹൈഡ്രോലിസിസിലൂടെയാണ് വോഡ്കയുണ്ടാക്കുന്നത്. ആ വോഡ്ക ശരിക്കും വോഡ്കയല്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. 

ഭരണഘടനാപരമായി തന്നെ എന്താണ് യഥാര്‍ത്ഥ വോഡ്ക എന്നത് നിര്‍വചിക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. നിര്‍മ്മാതാവ് അയാളുടെ സൃഷ്ടിയെ വോഡ്ക എന്ന് വിളിക്കുന്നുണ്ടെങ്കില്‍ അത് ധാന്യം പുളിപ്പിച്ച് പിന്നീട് ഡിസ്റ്റില്‍ ചെയ്ത് എടുത്തതാവണം. ഹൈഡ്രോലിസിസ് വഴി നിര്‍മ്മിക്കുന്ന മദ്യത്തെ ഹൈഡ്രോളിസിസ് മദ്യം എന്നേ വിളിക്കാവൂ. 

ഈ രണ്ടുമദ്യങ്ങളുടെയും രാസചേരുവ ഒന്നാണെങ്കില്‍കൂടി നിര്‍മ്മിക്കുന്നതിലെ രീതിമാറ്റം കൊണ്ട് ശരീരത്തില്‍ ഇത് രണ്ടുതരം ഫലമാണ് ഉണ്ടാക്കുന്നത് എന്ന് ഫുര്‍ഗല്‍ പറയുന്നു. 

ഫുര്‍ഗല്‍ പറയുന്നതില്‍ കാര്യമുണ്ട്. ഇന്നത്തെ അവസ്ഥയില്‍ നിയമം പറയുന്നത് വോഡ്ക “നിറമില്ലാത്ത ഒരു ദ്രാവകമാകണമെന്നും അതിനു വോഡ്കയുടെ മണം വെണമെന്നും അതില്‍ മറ്റു ചേരുവകളും കേടുകളും ഉണ്ടാകരുത്” എന്നുമാണ്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

കുടി മാത്രമല്ല ജീവിതം
ഒരു മദ്യമുണ്ടാക്കിയ കഥ : ജോണി വാക്കര്‍ ചരിത്രം
ഇന്ത്യയില്‍ വൈന്‍ കുടിക്കാത്തവരുടെ ശ്രദ്ധയ്ക്ക്
ബൈജിയു: ഉള്ളില്‍ വ്യാളിയെ ഉണര്‍ത്തുന്ന ചൈനയുടെ സ്വന്തം ചാരായം
പൂസായ മാര്‍ക്സ്

വോഡ്കയുടെ വിശദീകരണം കാലങ്ങളായി വിവാദവിഷയവുമാണ്‌. വോഡ്കയുടെ ചരിത്രം തന്നെ പ്രശ്നമാണ്. റഷ്യയും പോളണ്ടും തങ്ങളാണ് ഇത് നിര്‍മ്മിച്ചത് എന്ന് വാദിക്കുന്നുണ്ട്. 2006ല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങള്‍ ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ്, കരിമ്പ്‌ എന്നിവയില്‍ നിന്ന് വാറ്റുന്നതിനെ മാത്രമാണോ വോഡ്ക എന്ന് വിളിക്കാവുന്നത്, അതോ മറ്റു പഴങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്നവയെയും അങ്ങനെ വിളിക്കാമോ എന്ന് ആലോചിച്ചിരുന്നു, തര്‍ക്കവും നടത്തിയിരുന്നു. ഒടുവില്‍ വോഡ്ക യുദ്ധം ഒരു കൊമ്പ്രമൈസിലാണ് അവസാനിച്ചത്. 

റഷ്യയില്‍ എന്തായാലും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാണ്. വലിയൊരു ശതമാനം റഷ്യന്‍ ഉപയോഗത്തിലുള്ള വോഡ്കയും കരിഞ്ചന്തയില്‍ വില്‍ക്കപ്പെടുന്നവയാണ് എന്നതാണ് ഒരു പ്രശ്നം. ഹൈഡ്രോലിസിസിലൂടെ നിര്‍മ്മിക്കപ്പെടുന്ന കള്ളവോഡ്കയാണ് ഇതിലേറെയും എന്നാണ് ഫെഡറല്‍ ആന്ഡ് റീജണല്‍ മദ്യമാര്‍ക്കറ്റുകളുടെ സെന്ററില്‍ നിന്നുള്ള വാദിം ദ്രോബിസ് പറയുന്നത്. 

ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രശ്നം ഏറെ രൂക്ഷമായിട്ടുണ്ട്. രണ്ടായിരത്തിപത്തില്‍ അന്നത്തെ പ്രസിഡന്റ്റ് ദിമിത്രി മേഡ്വെടെവ് ഒരു ലഹരി വിരുദ്ധ സമരം നടത്തിയിരുന്നു. വോഡ്കയിന്‍മേലുള്ള ടാക്സ് കഴിഞ്ഞ വര്ഷം 33 ശതമാനമാണ് ഉയര്‍ത്തിയത്. കരിഞ്ചന്തയിലെ വോഡ്ക വില്‍പ്പന വര്‍ദ്ധിച്ചതോടെ യഥാര്‍ത്ഥ വോഡ്ക നിര്‍മ്മാതാക്കള്‍ പ്രശ്നത്തിലാവുകയും ചെയ്തു. ഇപ്പോഴുള്ള മാര്‍ക്കറ്റ് ഷെയറിന്റെ 55 ശതമാനവും വോഡ്കയില്‍ നിന്നാണ് എന്നാണ് ഒരു രാഷ്ട്രീയനേതാവ് ഈയിടെ പ്രസ്താവിച്ചത്. 

ലാന്‍സറ്റിന്‍റെ പുതിയ പഠനം “റഷ്യക്കാരുടെ അകാലമരണത്തിനു വോഡ്ക കാരണമാകുന്നു” എന്ന് സൂചിപ്പിക്കുമ്പോള്‍ ഈ കമ്പോളക്കണക്ക് പേടിപ്പിക്കുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍