UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുഡിഎഫില്‍ നിന്നും വോട്ടു ചോര്‍ന്നു

അഴിമുഖം പ്രതിനിധി

സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഒരു വോട്ട് ചോര്‍ന്നു. നിയമസഭയില്‍ എല്‍ഡിഎഫിന് 91 എംഎല്‍എമാരാണ് ഉള്ളത്. യുഡിഎഫിന് 47 പേരുമുണ്ട്. പ്രോടേം സ്പീക്കറായിരുന്ന എസ് ശര്‍മ്മ വോട്ട് രേഖപ്പെടുത്താതെ ഇരുന്നതിനാല്‍ എല്‍ഡിഎഫിന് 90 വോട്ടുകളാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിന്ന് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട പി ശ്രീരാമകൃഷ്ണന് 92 വോട്ടുകള്‍ ലഭിച്ചു. യുഡിഎഫിന്റെ വി പി സജീന്ദ്രന് ഒരു വോട്ടു കുറയുകയും ചെയ്തു. 46 വോട്ടുകളാണ് സജീന്ദ്രന് ലഭിച്ചത്.

യുഡിഎഫ് തന്റെ വോട്ടു വേണ്ടെന്ന് പറഞ്ഞിരുന്നതിനാല്‍ എല്‍ഡിഎഫിനാണ് വോട്ട് നല്‍കിയെന്ന് ബിജെപിയുടെ ഏകാംഗം ഒ രാജഗോപാലും വ്യക്തമാക്കി. പിസി ജോര്‍ജ്ജ് തന്റെ വോട്ടു അസാധുവാക്കിയെന്നും വെളിപ്പെടുത്തുകയുണ്ടായി. ഇതോടെ യുഡിഎഫില്‍ നിന്ന് ഒരു വോട്ടു ചോര്‍ന്നുവെന്നത് വ്യക്തമാകുകയായിരുന്നു. യുഡിഎഫ് നല്‍കിയ വിപ്പിന്റെ ലംഘനമാണ് സംഭവിച്ചിരിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് എല്ലാ അംഗങ്ങള്‍ക്കും വിപ്പു നല്‍കിയിരുന്നതാണ്.

യുഡിഎഫില്‍ നിന്നും ചോര്‍ന്നത് അബദ്ധത്തില്‍ പറ്റിയതാകാമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒഴിഞ്ഞു. എങ്കിലും അക്കാര്യം യുഡിഎഫ് പരിശോധിക്കും. എംഎല്‍എമാരില്‍ ആരും മനപ്പൂര്‍വം വോട്ടു ചെയ്യാന്‍ സാധ്യതയില്ലെന്നും ആദ്യമായി വോട്ടു ചെയ്തതിന്റെ പരിചയക്കുറവാകാം കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. രാജഗോപാലിന്റെ വോട്ട് എല്‍ഡിഎഫ്-യുഡിഎഫ് ബന്ധത്തിന്റെ തെളിവാണെന്ന് ചെന്നിത്തല ആരോപിച്ചു.

പുതിയ എംഎല്‍എമാരില്‍ ആര്‍ക്കെങ്കിലും അബദ്ധം പറ്റിയതാകമെന്ന ചിന്തയിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. എല്‍ഡിഎഫിന് വോട്ടു ചെയ്തത് സ്വന്തം തീരുമാനപ്രകാരമാണെന്നും പാര്‍ട്ടി തീരുമാനമല്ലെന്നും രാജഗോപാല്‍ പറഞ്ഞു. രാജഗോപാലിന്റെ വോട്ട് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍