UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് പൂര്‍ത്തിയായി

അടുത്തയാഴ്ച ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് നടക്കും

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് ആണ് ഇന്ന് നടന്നത്.

നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്ത് നടന്ന ആദ്യ വോട്ടെടുപ്പില്‍ ഗോവയില്‍ 83 ശതമാനം പോളിംഗും പഞ്ചാബില്‍ 70 ശതമാനം പോളിംഗും രേഖപ്പെടുത്തി. നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യ വോട്ടെടുപ്പായതിനാല്‍ തന്നെ രാജ്യം ഏറെ ആകാംക്ഷയോടെയാണ് ഇന്നത്തെ വോട്ടെടുപ്പിനെ നോക്കിക്കണ്ടത്.

ഗോവയില്‍ വോട്ടെടുപ്പ് തീര്‍ത്തും സമാധാനപരമായിരുന്നെങ്കിലും വോട്ടിംഗ് യന്ത്രത്തിലെ തകരാര്‍ മൂലം പഞ്ചാബില്‍ ചിലയിടങ്ങളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. ചില പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ ഇപ്പോഴും ക്യൂ തുടരുകയാണ്. അഞ്ച് മണിക്ക് മുമ്പ് ബൂത്തുകളിലെത്തി ടോക്കണ്‍ എടുത്തവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നല്‍കുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

ഇരു സംസ്ഥാനങ്ങളിലും കന്നി അങ്കത്തിനിറങ്ങിയ അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടിയെ സംബന്ധിച്ച് തങ്ങളുടെ വളര്‍ച്ചയുടെ പരിശോധനയാണ് ഈ തെരഞ്ഞെടുപ്പ്. എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷമുള്ള ആദ്യ വോട്ടെടുപ്പായതിനാല്‍ അഞ്ച് സംസ്ഥാനങ്ങളിലും നടക്കുന്ന വോട്ടെടുപ്പ് ബിജെപിയെ സംബന്ധിച്ച് അഗ്നിപരീക്ഷയാണ്. ഈമാസവും മാര്‍ച്ചിലുമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത്. ഗോവയിലും പഞ്ചാബില്‍ അകാലി ദളുമായുള്ള സഖ്യത്തിലൂടെയും ഇരുസംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലിരിക്കുന്നത്.

അടുത്തയാഴ്ച ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ വോട്ടെടുപ്പ് നടക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണുന്നത് മാര്‍ച്ച് 11നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍