UPDATES

ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആഗോള സഖ്യത്തിന് ആഹ്വാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ്

അഴിമുഖം പ്രതിനിധി

ഇസ്ലാമിക് സ്‌റ്റേറ്റിനെ തകര്‍ക്കാര്‍ ഒരു ആഗോള സഖ്യം രൂപീകരിക്കുന്നതിന് അമേരിക്കയും റഷ്യയുമായും ചര്‍ച്ചകള്‍ നടത്താന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലന്‍ദോ ഇരുരാഷ്ട്രങ്ങളും സന്ദര്‍ശിക്കും. ഫ്രാന്‍സില്‍ ഭീകരവാദം നേരിടാനുള്ള ഒരുകൂട്ടം നടപടികളും അദ്ദേഹം പ്രഖ്യാപിച്ചു. ഫ്രാന്‍സ്‌ ഒരു യുദ്ധത്തിലാണ്, അദ്ദേഹം പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു. ദേശീയ സുരക്ഷയ്ക്കുള്ള ഫണ്ട് വര്‍ദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത അദ്ദേഹം ഭീകരവിരുദ്ധ നിയമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.

കഴിഞ്ഞയാഴ്ച പാരീസില്‍ ഭീകരാക്രമണത്തില്‍ 129 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങള്‍. ‘നമ്മള്‍ നാഗരികതകളുടെ യുദ്ധത്തില്‍ പങ്കെടുക്കുന്നില്ല. കാരണം ഈ കൊലയാളികള്‍ ആരേയും പ്രതിനിധീകരിക്കുന്നില്ല. മുഴുവന്‍ ലോകത്തേയും ഭീഷണിപ്പെടുത്തുന്ന ജിഹാദി ഭീകരവാദത്തിന് എതിരെയുള്ള ഒരു യുദ്ധത്തിലാണ് നമ്മള്‍’, അദ്ദേഹം പറഞ്ഞു. ഇറാഖിലും സിറിയയിലും യുഎസ് പിന്തുണയോടെ നടക്കുന്ന വ്യോമാക്രമണത്തിനുള്ള തിരിച്ചടിയാണ് പാരീസ് ആക്രമണമെന്ന് ഉത്തരവാദിത്വം ഏറ്റെടുത്ത ഇസ്ലാമിക് സ്റ്റേറ്റ് പറഞ്ഞു. എന്നാല്‍ ആക്രമണം രൂക്ഷമാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

കൂടാതെ ഇസ്ലാമിക് സ്റ്റേറ്റിന് എതിരായ പോരാട്ടത്തില്‍ വിഭവങ്ങള്‍ സംയുക്തമായി ഉപയോഗിക്കുന്നതിന് റഷ്യയേയും അമേരിക്കയേയും പ്രേരിപ്പിക്കുന്നതിന് വരുംദിനങ്ങള്‍ ഫ്രാന്‍സ് ശ്രമിക്കും. ഒരു വര്‍ഷത്തിലധികമായി യുഎസ് നേതൃത്വത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന് എതിരായി ആക്രമണം നടത്തുന്നുണ്ട്. എന്നാല്‍ സെപ്തംബറിലാണ് റഷ്യ പ്രത്യേകം ആക്രമണം ആരംഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍