UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വി എസ്സിനെ വെട്ടിലാക്കിയ ആ ഫോട്ടോ

അഴിമുഖം പ്രതിനിധി

എല്‍ ഡി എഫ്  മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വച്ച് വിഎസ് അച്യുതാനന്ദന്‍ സീതാറാം യെച്ചൂരിയ്ക്ക് നല്‍കിയ കുറിപ്പാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ പുതിയ വിവാദ വിഷയം. ഇതിന് തിരി കൊളുത്തിയത് മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫര്‍ മനോജ്‌ ചേമഞ്ചേരിയുടെ ക്യാമറക്കണ്ണുകളും.

സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ മുന്‍ നിരയില്‍ സീതാറാം യെച്ചൂരിക്കും ഉമ്മന്‍ ചാണ്ടിയ്ക്കും നടുവിലായിരുന്നു വി എസ്സിന്റെ ഇരിപ്പിടം. പ്രൊഫ. സി രവീന്ദ്രനാഥ് സത്യപ്രതിജ്ഞ ചെയ്യാന്‍ തുടങ്ങുന്ന സമയം വി എസ്സിന്റെ അടുത്തെത്തിയ ഒരാള്‍ അദ്ദേഹത്തിന്റെ ചെവിയില്‍ എന്തോ സംസാരിക്കുകയും മടക്കിയ കടലാസ് നല്‍കുകയുമായിരുന്നു. ഈ തുണ്ട് കടലാസ് വി എസ് വായിക്കുന്ന ദൃശ്യമാണ് മനോജ് ചേമഞ്ചേരി പകര്‍ത്തിയത്. വി എസ് വായിക്കുന്ന കുറിപ്പിലേക്ക് യെച്ചൂരി സാകൂതം നോക്കുന്നുമുണ്ട്. 

മനോജ്‌ ചേമഞ്ചേരി  എടുത്ത ചിത്രത്തിലെ ഉള്ളടക്കം കമ്പ്യൂട്ടര്‍ സഹായത്തോടെ വ്യക്തമായതോടെയാണ് വിവാദങ്ങള്‍ ആരംഭിക്കുന്നത്. വി എസ്സിന് യെച്ചൂരി കുറിപ്പ് നല്കിയതായാണ് മനോരമ ആദ്യം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വിഎസ് തനിക്കാണ് കുറിപ്പ് നല്‍കിയത് എന്ന് ഡല്‍ഹിയില്‍ നിന്നും യെച്ചൂരിയുടെ വിശദീകരണം വന്നതോടെ കാര്യങ്ങള്‍ വ്യക്തമാവുകയായിരുന്നു. കുറിപ്പ് അര് ആര്‍ക്കു നല്‍കിയതാണ് എന്നുള്ളതില്‍ തീര്‍പ്പുണ്ടായെങ്കിലും അതിനു പിന്നിലെ രാഷ്ട്രീയ വിവാദം ഇപ്പൊഴും തുടരുകയാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍