UPDATES

പ്രതിപക്ഷ സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനം തെറ്റ്: വിഎസ്

അഴിമുഖം പ്രതിനിധി

സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്ന സമരത്തോടുള്ള സര്‍ക്കാരിന്റെ സമീപനത്തെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. യുഡിഎഫ് നടത്തുന്ന സമരത്തില്‍ സര്‍ക്കാരിന്റെ സമീപനം തെറ്റാണെന്നാണ് വിഎസ് വിമര്‍ശിച്ചിരിക്കുന്നത്. പ്രതിപക്ഷ സമരങ്ങളും യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരങ്ങളും ഒത്തുതീര്‍പ്പാക്കണമെന്നും വിഎസ് പറഞ്ഞു. വിഎസിന്റെ പ്രയസ്താവനെയെ യുഡിഎഫ് നേതാക്കള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വിഎസിന്റെ പ്രതികരണം സ്വാഭാവികവും ന്യായവുമായ പ്രതികരണമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതികരിച്ചു.

അതെസമയം, മുഖ്യമന്ത്രി പിണറായി വിജയന് നേരേ ഇന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. തിരുവനന്തപുരം ഗാന്ധി ഭവനിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മടങ്ങുമ്പോഴായിരുന്നു കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി.

പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയെ മറ്റൊരു വഴിയിലൂടെയാണ് പോലീസ് പുറത്തേക്ക് കടത്തിവിട്ടത്.  നേരത്തെ കെഎസ്‌യു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയിരുന്നു. സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാര്‍ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചാംദിവസമായ ഇന്നും തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍