UPDATES

അനധികൃത സ്വത്ത് സമ്പാദനം: വിഎസിന്റെ മകനെതിരെ കേസ് എടുക്കാമെന്ന് നിയമോപദേശം

അഴിമുഖം പ്രതിനിധി

അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍ കുമാറിനെതിരെ കേസ് എടുക്കാന്‍ സാധിക്കുമെന്ന് നിയമോപദേശം. അരുണിന്റെ വിദേശയാത്ര, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പി രാജേന്ദ്രന്‍ കേസെടുക്കുന്നതിനായി നിയമോപദേശത്തിന് രണ്ട് മാസം മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു

കഴിഞ്ഞ യുഡിഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു അരുണിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നില്ല. ആദ്യം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ് പിയായിരുന്ന വിഎന്‍ ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമായിരുന്നു അന്വേഷണം നടത്തിയത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഈ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റ എസ് രാജേന്ദ്രന്‍, അരുണിനെ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തിരുന്നു. അരുണിന്റെ വരുമാനം, ഡോക്ടറായ ഭാര്യയുടെ വരുമാനം, കുടുംബപരമായ ആസ്തി എന്നിവയെല്ലാം വിജിലന്‍സ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി.

അരുണിന്റെ സ്വത്തും, വിദേശയാത്രയ്ക്കു വേണ്ടി വന്ന ചെലവും, വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. വിദേശയാത്രകള്‍ക്ക് വേണ്ടി വന്ന തുകയുടെ ഉറവിടം വിജിലന്‍സിന് മുന്നില്‍ വെളിവാക്കാന്‍ അരുണിന് കഴിഞ്ഞിരുന്നില്ല.

ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറായിരിക്കെ ലണ്ടന്‍, മക്കാവൂ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കടക്കം നടത്തിയ വിദേശയാത്രകളിലെ ക്രമക്കേട്, അനധികൃതമായി സ്വത്ത് സമ്പാദിച്ചു, കയര്‍ഫെഡ് എംഡിയായിരിക്കെ ക്രമക്കേടുകള്‍ നടത്തി തുടങ്ങിയവയാണ് അരുണിനെതിരെയുള്ള പരാതികള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍