അഴിമുഖം പ്രതിനിധി
അരുവിക്കര ഉപതെരഞ്ഞെടുപ്പ് പരാജയം പുനരവലോകനം നടത്തണമെന്ന് വിഎസ് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. അനുകൂല സാഹചര്യമായിരുന്നിട്ടു കൂടി അത് പ്രയോജനപ്പെടുത്തുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടതായും വിഎസ് ആരോപിച്ചു. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു എന്ന് താനറിയുന്നതുപോലും മാധ്യമങ്ങള്‍ വഴിയാണെന്നും ആദ്യഘട്ട തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കിയതായും വിഎസ് വ്യക്തമാക്കി. പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിട്ടും പരാജയം സംഭവിച്ചത് എന്താണെന്നു അന്വേഷിക്കണം. പാര്‍ട്ടി കേന്ദ്രങ്ങളിലാണ് വോട്ടുകള്‍ കൂടുതല്‍ നഷ്ടപ്പെട്ടത് എന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കപ്പെട്ടതായും അതിന്റെ പിന്നില്‍ പിണറായി വിജയന്‍ ആണെന്നും വിഎസ് ആരോപിച്ചു.
അരുവിക്കര തെരഞ്ഞെടുപ്പ് മുന്‍പുണ്ടായിരുന്ന വിഎസ് പിണറായി യുദ്ധം ഇതോടെ പുനരാരംഭിച്ചിരിക്കുകയാണ്. സിപിഐഎമ്മിന്റെ ഔദ്യോഗിക നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങളുമായി വിഎസ് വീണ്ടും രംഗത്തെത്തുന്നത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പാര്‍ട്ടിയെ പ്രതിരേധാധത്തിലാക്കും.