UPDATES

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് വെള്ളാപ്പള്ളി പണപ്പിരിവ് നടത്തുന്നു; വി എസ്

അഴിമുഖം പ്രതിനിധി

വെള്ളാപ്പള്ളി നടേശനെ ശക്തമായി വിമര്‍ശിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളിക്ക് പണം മാത്രമണ് ലക്ഷ്യമെന്ന് ഒരഭിമുഖത്തില്‍ വി എസ് ആഞ്ഞടിച്ചു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് വെള്ളാപ്പളി പണപ്പിരിവ് നടത്തുകയാണ്. എസ് എന്‍ കോളേജ് അധ്യാപകനിയമനത്തിലൂടെ ലക്ഷങ്ങളാണ് വെള്ളാപ്പള്ളി തട്ടുന്നത്. മൈക്രോഫിനാന്‍സ് പദ്ധതിയുടെ മറവില്‍ സ്ത്രീകളെ മുന്‍നിര്‍ത്തി കേന്ദ്രഫണ്ട് തട്ടിയെടുക്കുന്നുണ്ട്; വി എസ് ആരോപിക്കുന്നു.

എസ്എന്‍ഡിപി-ആര്‍എസ്എസ് ബന്ധം തുറന്നുകാട്ടിയതാണ് പാര്‍ട്ടിക്കെതിരെയും തനിക്കെതിരെയും വെള്ളാപ്പളി തിരിയാന്‍ കാരണം. ഈ ബന്ധം തിരിച്ചറിഞ്ഞ ഈഴവര്‍ വെള്ളാപ്പള്ളിക്കെതിരെ തിരിഞ്ഞിട്ടുണ്ടെന്നും വി എസ് പറയുന്നു. തനിക്ക് ശ്രീനാരായണനെക്കുറിച്ച് പറയാന്‍ എസ് എന്‍ ഡി പിയുടെ വേദി ആവശ്യമില്ലെന്നും വി എസ് പറഞ്ഞു. യോഗത്തിന്റെ വേദിയില്‍ സിപി ഐഎം നേതാക്കളെ പങ്കെടുപ്പിക്കില്ലെന്ന തീരുമാനത്തോടുള്ള പ്രതികരണമായാണ് വി എസ് ഇങ്ങനെ പറഞ്ഞത്. വെള്ളാപ്പള്ളിക്ക് ശ്രീനാരായണ ഗുരുവിനെക്കുറിച്ച് നല്ല അറിവാണ്. അതുകൊണ്ടാണ് ഗുരുവിനെ ഈഴവരുടേത് എന്നുമാത്രം പറഞ്ഞ് വെള്ളാപ്പള്ളി കൊണ്ടുനടക്കുന്നത്; വി എസ് പരിഹസിച്ചു.

അതേസമയം ഇന്നലെ പിണറായിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ വെള്ളാപ്പള്ളി നടേശനും തിരിച്ചടിച്ചിരുന്നു. മലബാറിലെ നേതാക്കന്മാര്‍ ആണ് സിപി ഐഎമ്മിനെ തകര്‍ക്കുന്നതെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. പിണറായി വിജയന് ധാര്‍ഷ്ട്യമാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍