UPDATES

ദേഹാസ്വാസ്ഥ്യം: വി.എസ് ആശുപത്രിയില്‍; ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ ദേഹാസ്വാസ്ഥ്യം അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന്  വൈകിട്ട് പതിവ് സായാഹ്ന നടത്തത്തിനിടെ ക്ഷീണം അനുഭവപെടുകയും തുടര്‍ന്ന്‍ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനം മൂലമാണ് അസ്വസ്ഥതയുണ്ടായതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തിരുവനന്തപുരം ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ട വി.എസിന്റെ അരോഗ്യനിലയില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍