UPDATES

എണ്‍പത് കഴിഞ്ഞവര്‍ വേണ്ട; വി എസ് കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് പുറത്താകും

അഴിമുഖം പ്രതിനിധി

എണ്‍പത് വയസുകഴിഞ്ഞവരെ ആരെയും സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിലനിര്‍ത്തേണ്ടതില്ലെന്ന് ധാരണ. ഇതോടെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും പുറത്താകുമെന്ന് ഉറപ്പായി. കോഴിക്കോട് നടന്ന 20-ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് 80 കഴിഞ്ഞവരെ കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ അന്ന് കേരളത്തില്‍ നിന്നും വിഎസിനും പാലൊളി മുഹമ്മദുകുട്ടിക്കും ഇളവ് നല്‍കിയിരുന്നു. 

എന്നാല്‍ ഇത്തവണ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ല എന്നതാണ് തീരുമാനം. ഇതോടെ ഇരുവരും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും പുറത്താവും. എന്നാല്‍ വിഎസിനെ പ്രത്യേക ക്ഷണിതാവായി കേന്ദ്ര കമ്മിറ്റിയില്‍ നിലനിറുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കേരളത്തില്‍ നിന്നും എകെ ബാലന്‍ പുതുതായി കേന്ദ്ര കമ്മിറ്റിയില്‍ എത്തും എം വി ഗോവിന്ദന്‍ മാഷിന്റെ പേരും പരിഗണനയില്‍ ഉണ്ട്. 

ഇതിനിടെ ഇന്നലെ ഭൂമി ഏറ്റെടുക്കലിനെതിരെ പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ പ്രമേയത്തില്‍ ഭേദഗതി വേണമെന്ന് വിഎസ് ആവശ്യപ്പെട്ടു. 2013ല്‍ ബില്‍ പാസാക്കിയത് സിപിഎമ്മിന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണെന്ന് പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍