UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രിയാകുമോ?; എന്‍ഡിടിവി സംഘത്തിനു മുന്നില്‍ ഉറച്ച മറുപടികളുമായി വി എസ്

അഴിമുഖം പ്രതിനിധി

നിങ്ങള്‍ ആഹാരം കഴിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് കക്കൂസിന്റെ ആവശ്യമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്റെ വാക്കുകളായിരുന്നു അത്. 92 ആം വയസിലും ലോകത്തിനു തന്നെ അത്ഭുതമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന കമ്യൂണിസ്റ്റ് നേതാവിനെ അഭിമുഖം ചെയ്യാന്‍ എത്തിയ ദേശീയചാനലായ എന്‍ഡിടിവി സംഘത്തിനു മുന്നിലായിരുന്നു വി എസിന്റെ ശക്തമായ പ്രതികരണം.

പ്രണോയ് റോയ്, ശേഖര്‍ ഗുപ്ത, ദൊറാബ് ആര്‍ സൊപാരിവാല എന്നിവരടങ്ങുന്ന സംഘത്തിനു മുന്നില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി വി എസ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. സംസ്ഥാനരാഷ്ട്രീയം മുതല്‍ ദേശീയരാഷ്ട്രീയം വരെ വളരെ വ്യക്തമായാണ് വി എസ് തനിക്കു നേരെ വന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞത്.

എല്ലാവര്‍ക്കുമുള്ളപോലെ ഈ പ്രായത്തിലുമുള്ള വി എസിന്റെ ഊര്‍ജ്ജത്തെ കുറിച്ച് പ്രണോയ് റോയിക്കും അറിയണമായിരുന്നു. രാവിലെ യോഗ ചെയ്യുന്നു, നടക്കുന്നു, അത്യാവശ്യത്തിന് ആഹാരം കഴിക്കുന്നു, സാവധാനത്തിനുള്ള വി എസിന്റെ മറുപടി. അഖിലേന്ത്യാ രംഗത്ത് മോഡി സര്‍ക്കാരിന്റെ ഫാസിസ്റ്റ് നടപടികളെക്കുറിച്ച് വ്യക്തമാക്കാനും കേരളത്തിലും ജനാധിപത്യപരമായ ശക്തികളെ കൂട്ടിയോജിപ്പിക്കുന്നതിനും വേണ്ടിയാണ് തന്റെ പ്രവര്‍ത്തനങ്ങളെന്നും വി എസ് വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയാകാന്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ താങ്കള്‍ സന്നദ്ധനാകുമോ എന്ന ചോദ്യത്തിന്, ഷുവര്‍ലി എന്നു പറയുന്ന വി എസ്. പക്ഷേ അടുത്തതായി വന്ന പ്രണോയ് റോയിയുടെ ചോദ്യത്തോട് പതിവ് ശൈലിയില്‍ മറുപടി നല്‍കി.

വീഡിയോ കാണുക:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍