UPDATES

പിണറായിയെ അവജ്ഞയോടെ തള്ളി വി എസ്

അഴിമുഖം പ്രതിനിധി

പിണറായി വിജയന്‍ തനിക്കെതിരെ നടത്തിയ പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയുന്നതായി വി എസ് അച്യുതാനന്ദന്‍. വി എസിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് പാസ്സാക്കിയ പ്രമേയം പിണറായി വിജയന്‍ പരസ്യമായി പുറത്തുവിട്ടതിനു പിന്നാലെയാണ് വി എസിന്റെ പ്രതികരണം. കേരളത്തില്‍ പാര്‍ട്ടി സംഘടന വിരുദ്ധമായ സമീപനം സ്വീകരിക്കുകയും പാര്‍ട്ടി സഖാകള്‍ക്കെതിരെ ജനാധിപത്യ വിരുദ്ധമായ നയങ്ങളും നടപടികളും സ്വീകരിക്കുകയും പൊതുപ്രവര്‍ത്തകരെ ഫാസിസ്റ്റ് രീതിയില്‍ നേരിടുകയും ചെയ്യുന്നതിനെപ്പറ്റി ഉദ്ദാഹരണസഹിതം താനൊരു കത്ത് പിബിക്ക് നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ വി എസ് ആ കത്തിനെ ആധാരമാക്കിയായിരിക്കും പിണറായി വിജയന്‍ ഇന്ന് തനിക്കെതിരെ പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നതെന്ന് വി എസ് മാധ്യമങ്ങളോട് അറിയിച്ചു.

പാര്‍ട്ടി സമ്മേളനം നടക്കുന്ന സന്ദര്‍ഭത്തില്‍ ആര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കരുതെന്ന കേന്ദ്ര കമ്മിറ്റി തീരുമാനം ഉള്ളപ്പോഴാണ് അയാള്‍
ഏതാണ്ടെല്ലാം  എനിക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നുവെന്നു പത്രക്കാരോടു പറഞ്ഞിരിക്കുന്നത്. ആ പറഞ്ഞതെല്ലാം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നതായും ക്ഷുഭിതനായി വി എസ് പറഞ്ഞു.

താന്‍ കത്ത് അയച്ചത് പോളിറ്റ് ബ്യൂറോയ്ക്കാണെന്നും അവിടെ നിന്നാണ് താന്‍ മറുപടി പ്രതീക്ഷിക്കുന്നതെന്നും വി എസ് അറിയിച്ചു. പി ബി അംഗങ്ങള്‍ ഇവിടെ എത്തുമ്പോള്‍ താന്‍ അവരോട് തന്റെ ആവശ്യങ്ങളെക്കുറിച്ച് സംസാരിക്കുമെന്നും അവര്‍ പറയുന്ന മറുപടി അനുസരിച്ചായിരിക്കും തന്റെ പിന്നീടുള്ള നിലപാടുകളെന്നും വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍