UPDATES

മടക്കമില്ല, വി എസ്സ് ഉറച്ചു തന്നെ

അഴുമുഖം പ്രതിനിധി

ആലപ്പുഴയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ വി എസ് അച്യുതാനന്ദന്‍ പങ്കെടുക്കില്ല. ഇക്കാര്യം അദ്ദേഹം സിപിഐംഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധനെന്ന പരാമര്‍ശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ താന്‍ അങ്ങോട്ടു വരേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം കാരാട്ടിനെ അറിയിച്ചത്. വി എസ് അച്യുതാനന്ദന്‍ അല്‍പ്പം മുമ്പ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് താന്‍ ആലപ്പുഴയ്ക്ക് മടങ്ങില്ലെന്ന വിവരം വി എസ് അറിയിച്ചത്. പാര്‍ട്ടി വിരുദ്ധന്‍ എന്ന പേരും ചാര്‍ത്തപ്പെട്ട് താന്‍ അങ്ങോട്ടില്ലെന്നും കുഞ്ഞനന്തന്‍, ട്രൗസര്‍ മനോജ് എന്നിവരെപ്പോലുള്ളവരോടൊത്ത് പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്നും വി എസ് അറിയിച്ചു. തനിക്കെതിരെയുള്ള സംസ്ഥാന റിപ്പോര്‍ട്ടിലെ ചില പരാമര്‍ശങ്ങള്‍ നീക്കിയതില്‍ സന്തോഷമുണ്ടെന്നും ബാക്കിയുള്ള പരമാര്‍ശങ്ങള്‍ പി ബി യോഗത്തിനുശേഷം ഒഴിവാക്കുമെന്നു പ്രതീക്ഷിക്കുന്നതായും വി എസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേപോലെ ടി പി വധക്കേസില്‍ പ്രതികളാക്കപ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നു പ്രതീക്ഷിക്കുന്നതായും വി എസ് പറയുന്നു.

വി എസ് തിരിച്ചെത്തി സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. തിരിച്ചെത്തിയാല്‍ വി എസിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ഇവര്‍ ഉറപ്പു നല്‍കിയിരുന്നു. അതേസമയം വി എസിന്റെ പേര് ഉള്‍പ്പെടുത്താതെയാണ് പുതിയ സംസ്ഥാന സമിതിയുടെ പാനല്‍ തയ്യാറാക്കിയിരിക്കുന്നത്. 88 അംഗങ്ങളില്‍ 87 അംഗങ്ങളെ മാത്രമെ തിരഞ്ഞെടുത്തിട്ടുള്ളു. ഒരു സ്ഥാനം ഒഴിവാക്കിയിട്ടിരിക്കുകയാണ്. ഈ സ്ഥാനത്തേക്ക് വി എസ് മടങ്ങിയെത്തിയാല്‍ മാത്രം അദ്ദേഹത്തിന്റെ പേര് പരിഗണിക്കാമെന്ന തീരുമാനമായിരുന്നു. എന്നാല്‍ പങ്കെടുക്കില്ലെന്ന വി എസിന്റെ തീരുമാനത്തെ തുടര്‍ന്ന് കേന്ദ്രകമ്മിറ്റിയംഗമായ അച്യുതാനന്ദന്‍ സംസ്ഥാന സമിതിയില്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍