UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിക്ക് വോട്ടഭ്യര്‍ത്ഥിച്ച് വിഎസ് ധര്‍മ്മടത്ത്

അഴിമുഖം പ്രതിനിധി

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനുവേണ്ടി വോട്ടു അഭ്യര്‍ത്ഥിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ധര്‍മ്മടത്ത് എത്തി. പിണറായിയെ അഭിമാനകരമായ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് അദ്ദേഹം ധര്‍മ്മടത്തെ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

ധര്‍മ്മടത്ത് അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ യുഡിഎഫിനെ കടന്നാക്രമിച്ചു. മന്ത്രിസഭയില്‍ പികെ ജയലക്ഷ്മി ഒഴിച്ചുള്ള മന്ത്രിമാരെല്ലാം അഴിമതി കേസുകളില്‍ പ്രതികളാണ് അദ്ദേഹം പറഞ്ഞു. യുഡിഎപ് മന്ത്രിമാര്‍ക്കെതിരെ 136 അഴിമതി കേസുകളാണുള്ളത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഒന്നാം നമ്പര്‍ അഴിമതിക്കാരനെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന്റെ പ്രകടനപത്രിക വായിച്ച് ചിരിയടക്കാനായില്ലെന്ന് അദ്ദേഹം പരിഹസിച്ചു.

അതേസമയം വിഎസിനെ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധമാണ് സിപിഐഎമ്മിന്റെ അവസ്ഥയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. എല്‍ ഡി എഫ് വന്നാല്‍ ആദ്യം ശരിയാക്കുക വിഎസിനെയാകും. സിപിഐഎം അസഹിഷ്ണുതയുടെ പര്യായമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

വിഎസിനെതിരായ പ്രമേയം സംബന്ധിച്ച് പിണറായി വിജയന്‍ പറഞ്ഞതില്‍ നിന്നും തലയൂരാകാനില്ലെന്ന് സുധീരന്‍ അഭിപ്രായപ്പെട്ടു. ഈ സുപ്രധാനമായ സാഹചര്യത്തിലും അവര്‍ക്കിടയില്‍ പകയാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

പ്രകടനപത്രികയുടെ കവറില്‍ മുഖ്യമന്ത്രിയുടെ പടം മാത്രം വന്നതില്‍ അസ്വാഭാവികതയില്ലെന്നും സുധീരന്‍ വിശദീകരിച്ചു. നിലവിലുള്ള മദ്യ നയത്തില്‍ പോരായ്മകളുണ്ടായിരുന്നു. ആ നയത്തിലെ പഴുതുകള്‍ അടച്ച് മുന്നോട്ടു പോകുമെന്നും സുധീരന്‍ പറഞ്ഞു.

സിപിഐഎമ്മിന് എതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ടെന്ന ആരോപണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വിഎസിനെ കുറിച്ച് പറഞ്ഞത് പിണറായി വിജയന്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി എസ് പാര്‍ട്ടി വിരുദ്ധനെന്ന പ്രമേയം നിലനില്‍ക്കുന്നുവെന്ന് എംഎം ലോറന്‍സും വ്യക്തമാക്കി. എന്നാല്‍ പ്രമേയത്തെ തുടര്‍ന്ന് വിഎസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയേക്കാള്‍ മദ്യനയത്തില്‍ അഭിപ്രായം പറയാന്‍ കഴിയുക പിണറായി വിജയനാണ്. പിണറായിയുടെ മദ്യ നയത്തിലെ നിലപാട് പ്രായോഗികമാണെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍