UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിണറായിക്ക് അഭിവാദ്യങ്ങളുമായി വിഎസ്

അഴിമുഖം പ്രതിനിധി

ഇന്ന് മുഖ്യമന്ത്രിയായ അധികാരമേല്‍ക്കുന്ന പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച് വിഎസ് അച്യുതാനന്ദന്റെ ഫേസ് ബുക്ക് പോസ്റ്റ്. പിണറായി സര്‍ക്കാരിന്റെ തുടക്കം മികച്ചതാണെന്ന് വിഎസ് കുറിച്ചു. എന്നാല്‍ പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ മടികാണിക്കാത്ത കൂട്ടരായ ചില കേന്ദ്രമന്ത്രിമാര്‍ സര്‍ക്കാരിന് എതിരെ രംഗത്തുവന്നു കഴിഞ്ഞുവെന്ന മുന്നറിയിപ്പും വിഎസ് നല്‍കുന്നുണ്ട്.

വിഎസ് അച്യുതാനന്ദന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

അഭിവാദ്യങ്ങള്‍ ! മികച്ച തുടക്കം

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ പുതിയ സര്‍ക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. ഇവ സ്വാഗതാര്‍ഹങ്ങളാണ് . മികച്ച തുടക്കമായി ഞാന്‍ ഇതിനെ കാണുന്നു.

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍ . ഐശ്യര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പൂര്‍ണ്ണമായ ജന പങ്കാളിത്തത്തോടെ ഇവര്‍ക്ക് കഴിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഇതിനകം തന്നെ ഭീഷണിയുടെ സ്വരം മുഴക്കി കൊണ്ട് ചില കേന്ദ്ര മന്ത്രിമാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഒരു പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഈ കൂട്ടം.നമ്മള്‍ സദാ ജാഗരൂകരായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍