UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കരുണാകരന്‍ ഉണ്ടായിരുന്നുവെങ്കില്‍ മുരളിയെ ചാട്ടവാറിന് അടിച്ചേനേ: വിഎസ്

അഴിമുഖം പ്രതിനിധി

കെ കരുണാകരന്‍ ഉണ്ടായിരുന്നുവെങ്കില്‍ കെ മുരളീധരനെ ചാട്ടവാറിന് അടിച്ചേനെയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. നിയമസഭയിലാണ് വിഎസ് ഈ പരാമര്‍ശം നടത്തിയത്.

മുരളിയുടെ പ്രസംഗം കേള്‍ക്കാന്‍ കരുണാകരന്‍ ഇല്ലാതിരുന്നത് ഭാഗ്യം. മുരളീധരന്‍ ഗ്രൂപ്പ് മാറി ഉമ്മന്‍ചാണ്ടിക്കൊപ്പം ചേര്‍ന്നുവെന്നും വിഎസ് പറഞ്ഞു.

കരുണാകരനെ കുത്തിമലര്‍ത്തിയ ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസില്‍ ബ്രൂട്ടസാണ്. അഴിമതി നടത്തിയശേഷം രക്ഷപ്പെടാന്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ് മുഖ്യമന്ത്രി. അഴിമതിയിലും മുഖ്യന്‍ മുഖ്യമന്ത്രിയാണെന്ന് വി എസ് പറഞ്ഞു.

ടൈറ്റാനിയം അഴിമതിക്കേസ് അന്വേഷണം സര്‍ക്കാര്‍ അട്ടിമറിക്കുകയാണ് എന്ന് ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍