UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലമ്പുഴയില്‍ വിഎസിന് പകരം എ പ്രഭാകരന്റെ പേര് പട്ടികയില്‍

അഴിമുഖം പ്രതിനിധി

നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം പാലക്കാട് ജില്ലയിലെ സാധ്യത പട്ടികയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ പേരില്ല. വിഎസ് രണ്ടു തവണയായി വിജയിക്കുന്ന മലമ്പുഴയില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് എ പ്രഭാകരന്റെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് തയ്യാറാക്കിയ പട്ടികയില്‍ ഉള്‍പ്പെടുക്കിയിരിക്കുന്നത്. നേരത്തെ മലമ്പുഴയും തൃത്താലയും ഒഴിച്ചിട്ടാണ് സംസ്ഥാന നേതൃത്വത്തിന് പട്ടിക കൈമാറിയതെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു.

കഴിഞ്ഞ തവണ വിഎസിന്റെ പേര് ഒഴിവാക്കിയപ്പോഴും പ്രഭാകരന്റെ പേരാണ് ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.

വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വ വിഷയത്തില്‍ സിപിഐ ഇടപെടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സ്വന്തം സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സിപിഐഎമ്മിനുണ്ട്. സിപിഐയില്‍ രണ്ട് തവണ വിജയിച്ചവര്‍ക്ക് വീണ്ടും സീറ്റ് നല്‍കുന്നതിന് വിജയ സാധ്യത പരിഗണിച്ചേ അന്തിമതീരുമാനം എടുക്കൂവെന്നും കാനം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍