UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിജിലന്‍സിനെ പിരിച്ചു വിടണമെന്ന് വിഎസ്

അഴിമുഖം പ്രതിനിധി

മന്ത്രിമാരെ രക്ഷിക്കാനുള്ള തട്ടിപ്പ് സംഘമായി വിജിലന്‍സ് മാറിയെന്നും വിജിലന്‍സിനെ പിരിച്ചു വിടണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിജിലന്‍സിനെ സര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്നും വി എസ് പറഞ്ഞു.

ഇന്നലെ ബാര്‍ കോഴ കേസില്‍ ഹൈക്കോടതി വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മന്ത്രിമാരുടെ അഴിമതി വിജിലന്‍സ് അന്വേഷിച്ചാല്‍ ഒന്നും സംഭവിക്കില്ലെന്നും സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞിരുന്നു. ബാര്‍ കോഴ ആരോപണങ്ങളെ തുടര്‍ന്ന് മന്ത്രി കെ ബാബു നല്‍കിയ അപകീര്‍ത്തി കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ബിജു രമേശ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി വിജിലന്‍സിനെ വിമര്‍ശിച്ചത്.

കേരളത്തില്‍ വിജിലന്‍സ് സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഈ നിലയില്‍ തുടര്‍ന്നാല്‍ അന്വേഷണത്തിന് മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് വി എസ് വിജിലന്‍സിനെ പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍