UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിന് മോദിയുടെ സംഭാവന; ഹെലികോപ്റ്ററില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശന്‍: വിഎസ്

അഴിമുഖം പ്രതിനിധി

കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ ഏക സംഭാവന ഹെലികോപ്റ്ററില്‍ കറങ്ങി നടന്ന് മാലിന്യം വിതറുന്ന നടേശന്‍ എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ബിഡിജെഎസ് നേതാവ് വെള്ളാപ്പള്ളി നടേശന്‍ എന്‍ഡിഎയ്ക്കുവേണ്ടി ഹെലികോപ്റ്ററില്‍ യാത്ര ചെയ്ത് പ്രചാരണം നടത്തുന്നതിനേയും മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ അവകാശ വാദങ്ങളേയും പരിഹസിച്ചു കൊണ്ടാണ് വിഎസ് മോദിയുടെ സംഭാവനയെ കുറിച്ച് ട്വീറ്റ് ചെയ്തത്.

മലയാളികളുടെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിരന്തരം ഇടപെടുന്നുവെന്നും യെമനില്‍ നിന്ന് മലയാളി പ്രവാസികളെ നാട്ടിലെത്തിച്ചുവെന്നും പുറ്റിങ്ങല്‍ അപകടമുണ്ടായപ്പോള്‍ താന്‍ ദുരന്ത സ്ഥലത്ത് എത്തിയെന്നും മോദി ബിജെപിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍