UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎസ് ജെഎന്‍യുവിലേക്ക്

അഴിമുഖം പ്രതിനിധി

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ജെഎന്‍യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കും.

അതേസമയം ദേശദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. അറസ്റ്റിലാകുന്നതിന് തലേദിവസം കനയ്യ നടത്തിയ പ്രസംഗം രാജ്യദ്രോഹ പരാമര്‍ശങ്ങള്‍ ഉണ്ടെന്നായിരുന്നു എന്നായിരുന്നു ഇതുവരെ പൊലീസിന്റേയും ആര്‍ എസ് എസ്, ബിജെപി, എബിവിപി എന്നീ സംഘടനകളുടെ വാദം. ദല്‍ഹി പൊലീസിലെ ചില ഉദ്യോഗസ്ഥരുടെ അമിതാവേശമാണ് കനയ്യക്ക് എതിരെ കേസെടുക്കുന്നതിലും അറസ്റ്റിലേക്കും നയിച്ചതെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു.

ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ കേന്ദ്ര ലൈബ്രറിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബ്ലാക്ക് ഡ്രാഗണ്‍ എന്ന സംഘമാണ് ഹാക്കിങിന് പിന്നില്‍. ജെഎന്‍യു കാമ്പസില്‍ കുരച്ചാല്‍ കശ്മീര്‍ നിങ്ങള്‍ക്ക് കിട്ടുമെന്ന് കരുതുന്നുണ്ടോയെന്ന് ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ കുറിച്ചു.

പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് എതിരേയും കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കാമ്പസിലെ സബര്‍മിത ധാബയില്‍ നിന്ന പരിപാടിയും തുടര്‍ന്നുണ്ടായ വിഷയങ്ങള്‍ക്കും ഇടയിലാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍