UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎസിന് കാബിനറ്റ് പദവി നല്‍കും; പിബിയില്‍ ധാരണ

അഴിമുഖം പ്രതിനിധി

മുതിര്‍ന്ന നേതാവ് വിഎസ് അച്ചുതാനന്ദന് കാബിനറ്റ് പദവി നല്‍കാന്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ തീരുമാനം. ഇരട്ടപദവി വ്യവസ്ഥ ലംഘിക്കാതെയാകും സ്വതന്ത്ര ചുമതലയുള്ള പദവി നല്‍കും. എന്നാല്‍ ഏതാണ് പദവിയെന്ന കാര്യത്തില്‍ ധാരണയായില്ല.

വിഎസിന് പുതിയ പദവി നല്‍കുമ്പോള്‍ രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിബിയില്‍ നിര്‍ദ്ദേശമുയര്‍ന്നു. എന്നാല്‍ പദവി സംബന്ധിച്ച് തന്നെ ആരും ഒന്നും അറിയിച്ചിട്ടില്ലെന്നും മാധ്യമങ്ങള്‍ ഓരോന്ന് ഉണ്ടാക്കുകയാണെന്നും വിഎസ് തുറന്നടിച്ചു. എന്നാല്‍ വിഎസിന്റെ പദവി സംബന്ധിച്ച തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുക്കട്ടേയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പിബിയല്ല ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

ബംഗാള്‍ ഘടകം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ലംഘിച്ചുവെന്നും വിമര്‍ശനമുണ്ടായി. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിന് ഘടകം പിബിയില്‍ രൂക്ഷമായ വിമര്‍ശനമാണ് നേരിട്ടത്.

പദവി സംബന്ധിച്ച അന്തിമ തീരുമാനം അടുത്തമാസം ചേരുന്ന പിബിക്കും കേന്ദ്രകമ്മിറ്റിക്കും ശേഷമാകും ഉണ്ടാകുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍