UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമി വിഷയം: സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി വിഎസ്

ഭൂമിയിടപാടില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വിഎസ്

ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. വിഷയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നാണ് വിഎസ് അബുദാബിയില്‍ പറഞ്ഞത്.

ഭൂമിയിടപാടില്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും വിഎസ് അറിയിച്ചിട്ടുണ്ട്. ലോ അക്കാദമി വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലോ അക്കാദമി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും പ്രതിസന്ധിയിലായിരിക്കെയാണ് രൂക്ഷ വിമര്‍ശനവുമായി വിഎസ് രംഗത്തെത്തിയത്. ലോ അക്കാദമി ഭൂമി പ്രശ്‌നം സംബന്ധിച്ച് യാതൊരു അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നതിനിടെയാണ് ഇതിനെതിരെ വിഎസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

റവന്യു മന്ത്രിക്ക് താന്‍ നല്‍കിയ രണ്ട് കത്തിനും മറുപടി ലഭിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് വിഎസ് പറയുന്നത്. സര്‍ക്കാര്‍ ഭൂമി ആരുടെ കൈയിലാണെങ്കിലും അതു തിരിച്ചെടുക്കണം. ഇത് സര്‍ക്കാരിന്റെ പ്രാഥമിക ചുമതലയാണെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍