UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാഡമി ഭൂമി പ്രശ്നത്തില്‍ മുഖ്യമന്ത്രിയെ തള്ളി വിഎസ്

സര്‍ക്കാര്‍ ഭൂമി ആര് കയ്യടക്കി വച്ചാലും അത് തിരിച്ചെടുക്കണം എന്നും വിഎസ് പറഞ്ഞു.

ലോ അക്കാഡമി ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അന്വേഷണമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയെ എതിര്‍ത്ത് വിഎസ് അച്യുതാനന്ദന്‍. ഭൂമി പ്രശ്നത്തില്‍ അന്വേഷണമില്ലെന്ന പ്രസ്താവന തെറ്റാണെന്ന് വിഎസ് പറഞ്ഞു. സര്‍ക്കാര്‍ ഭൂമി ആര് കയ്യടക്കി വച്ചാലും അത് തിരിച്ചെടുക്കണമെന്നും ഇത് സര്‍ക്കാരിന്‍റെ പ്രാഥമിക ചുമതലയാണെന്നും വിഎസ് പറഞ്ഞു. ലോ അക്കാഡമി ഭൂമി സംബന്ധിച്ച് ഒരു അന്വേഷണവും സര്‍ക്കാര്‍ നടത്തില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഭൂമി പ്രശ്നത്തില്‍ റെവന്യൂ വകുപ്പിന്‍റെ അന്വേഷണം നടന്ന് വരുകയാണെന്നും റിപ്പോര്‍ട്ട് കീട്ടിയാല്‍ അത് പരിശോധിച്ച് നടപടി ഉണ്ടാകുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍