UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിവാദ ഭൂമി ഇടപാട്: കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരെ കേസ് എടുക്കണമെന്ന് വിഎസ്

കര്‍ദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. എന്നാല്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

സീറോ മലബാര്‍ സഭ വിവാദ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കതിരെ വിഎസ് അച്യുതാനന്ദന്‍. ഭൂമി ഇടപാട് വിഷയം ഗൗരവമുള്ളതാണെന്ന് വിഎസ് പറഞ്ഞു. പൊതുസ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കെകകാര്യം ചെയുന്നത് ശരിയല്ല. കര്‍ദിനാളിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

കര്‍ദ്ദിനാളിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ്. എന്നാല്‍ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. ഇന്ന് രാവിലെ സാമ്പത്തിക-ഭൂമിയിടപാടുകളിലെ അധാര്‍മികതയുടെയും അന്വേഷണത്തിന്റെയും പശ്ചാത്തലത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും മാറിനില്‍ക്കണമെന്നാണ് വൈദികരുടെ യോഗം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് വൈദിക യോഗം പ്രമേയം പാസാക്കി, ഈ തീരുമാനം മാര്‍പാപ്പയെയും സിനഡിനെയും ഔദ്യോഗികമായി അറിയിക്കണമെന്നാവശ്യപ്പെട്ട് സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് വൈദികര്‍ നിവേദനം നല്‍കിയിട്ടുണ്ട്.

ഇനി രാജി വയ്ക്കാനും മാര്‍പാപ്പ പറയണോ; ആലഞ്ചേരി പിതാവിന്റെ രാജി ആവശ്യത്തിന് ശക്തി കൂടുന്നു

അറിഞ്ഞുകൊണ്ട് ചെയ്ത തെറ്റ് അബദ്ധമാകുമോ? ആലഞ്ചേരി പിതാവ് പറഞ്ഞ കള്ളങ്ങളെക്കുറിച്ച്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍