UPDATES

കേന്ദ്ര കമ്മിറ്റിയില്‍ നിന്നും വി എസ് പുറത്ത്; ഇനി പ്രത്യേക ക്ഷണിതാവ് മാത്രം

അഴിമുഖം പ്രതിനിധി

സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്നും വി എസ് അച്യുതാനന്ദനെ ഒഴിവാക്കി. അതേസമയം അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവാക്കി നിലനിര്‍ത്തിയിട്ടുണ്ട്. ഇന്നലെ രാത്രി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് വി എസിന്റെ കാര്യത്തില്‍ തീരുമാനമെടുത്തത്. വി എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിലനിര്‍ത്തണമെന്ന് യെച്ചൂരി വാദിച്ചെങ്കിലും പിണറായി ഈ നിര്‍ദേശത്തെ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു. തുടര്‍ച്ചയായി അച്ചടക്കലംഘനം നടത്തുന്നൊരാളെ ഒഴിവാക്കണമെന്നതായിരുന്നു പിണറായിയുടെ ആവശ്യം. വി എസിന്റെ സീനിയോറിറ്റിയും സ്ഥാപക നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രധാന്യവും പരിഗണിക്കമെന്ന് യെച്ചൂരി നിലപാട് അറിയിച്ചു. നീണ്ടുനിന്ന തര്‍ക്കത്തിനൊടുവിലാണ് വി എസിനെ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനും പ്രത്യേകം ക്ഷണിതാവായി നിലനിര്‍ത്താനും തീരുമാനമായത്.

കേരളത്തില്‍ നിന്ന് എ കെ ബാലനും എളമരം കരീമും പുതുതായി കേന്ദ്രകമമ്മിറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്ഥാനമൊഴിയുമെന്നു കരുതിയ പി കെ ഗുരുദാസനെയും കമ്മിറ്റിയില്‍ നിലനിര്‍ത്തി. അതേസമയം പാലൊളി മുഹമ്മദ് കുട്ടി ഒഴിഞ്ഞു. ബുദ്ധദേവ് ഭട്ടാചാര്‍ജിയും നിരുപം സെന്നും കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഒഴിവായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍