UPDATES

വിജിലന്‍സിന്റെ ശ്രമം കോണ്‍ഗ്രസ് മന്ത്രിമാരെ രക്ഷിക്കാന്‍; വിഎസ്

അഴിമുഖം പ്രതിനിധി

കോണ്‍ഗ്രസ് മന്ത്രിമാരെ രക്ഷിക്കാനുള്ള ശ്രമമാണ് വിജിലന്‍സ് നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ബാര്‍ കോഴക്കേസില്‍ മൂന്ന് മന്ത്രിമാര്‍ക്കെതിരെക്കൂടി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്ത് വിജിലന്‍സ് തള്ളിയതിനെതുടര്‍ന്നാണ് വിഎസിന്റെ പ്രതികരണം. വിജിലന്‍സ് ഡയറക്ടര്‍ രാഷ്ട്രീയ, ഭരണ, സ്വാധീനങ്ങള്‍ക്ക് വഴങ്ങരുത്. എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും വിഎസ് ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് വിഎസ് വീണ്ടും വിജിലൻസ് ഡയറക്ടർക്ക് കത്തയച്ചു. 

മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ. ബാബു, വിഎസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിഎസ് ഇന്ന് വിജിലന്‍സിനെ സമീപിച്ചിരുന്നു. എന്നാല്‍ വിഎസിന്റെ പരാതി വിജിലന്‍സ് തള്ളുകയായിരുന്നു. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ അന്വേഷണമില്ലാത്തതിനോതിരെ ധനമന്ത്രി കെ.എം മാണിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍