UPDATES

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരിക്ക് വിഎസിന്റെ പിന്തുണ

അഴിമുഖം പ്രതിനിധി

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്കു സീതാറാം യെച്ചൂരിക്ക് വി.എസ്. അച്യുതാനന്ദന്‍ പിന്തുണച്ചു. സെക്രട്ടറി സ്ഥാനം സംബന്ധിച്ചു എസ്. രാമചന്ദ്രന്‍പിള്ളയേയും സീതാറാം യെച്ചൂരിയേയും കേന്ദ്രീകരിച്ചു ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണു യെച്ചൂരിക്ക് വിഎസ് ആശംസകള്‍ നേര്‍ന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനായി ഹോട്ടലില്‍നിന്നു പുറത്തേക്കിറങ്ങി വരുമ്പോഴാണ് വി.എസ് യെച്ചൂരിക്ക് ആശംസ നേര്‍ന്നത്. ഞാനാണ് താങ്കള്‍ക്ക് ആദ്യമായി ആശംസ നേര്‍ന്നതെന്നും വിഎസ് യെച്ചൂരിയെട് പറഞ്ഞു.

ചെറുപ്പക്കാര്‍ മുന്‍ നിരയിലേക്കു വരണമെന്നും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു യെച്ചൂരി വരണമെന്നാണു തന്റെ ആഗ്രഹമെന്നും വി.എസ് പറഞ്ഞു. സെക്രട്ടറി സ്ഥാനത്തേക്കു എസ്ആര്‍പിക്കാണു കേരള ഘടകത്തിന്റെ പിന്തുണയെന്നു വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണു യെച്ചൂരിക്കു ആശംസകളുമായി വി.എസ് രംഗത്തു വന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍